താക്കറെയുടെ ജന്മദിനത്തില്‍ സമ്മാനമായി കത്തി

മടക്കി പഴ്‌സില്‍ വയ്ക്കാവുന്ന ചൈനീസ് കത്തിയാകും നല്‍കുക. ദക്ഷിണ മുംബൈ മേഖലയിലാണു കത്തി നല്‍കി താക്കറെജയന്തിയാഘോഷിക്കുന്നത്. ബാക്കിയുള്ള മേഖലകളും വൈകാതെ ഈ പാത പിന്തുടരുമെന്ന് സംഘടനാവക്താക്കള്‍ പറഞ്ഞു.
ജനുവരി 23നാണു താക്കറെയുടെ ജന്മദിനം. സര്‍ക്കാര്‍ പരാജയപ്പെടുന്ന സാഹചര്യത്തില്‍ സ്ത്രീ സുരക്ഷ ലക്ഷ്യമാക്കിയാണു കത്തി സമ്മാനിക്കുന്നതെന്നു ശിവസേനയുടെ ദക്ഷിണ മുംബൈ തലവന്‍ അജയ് ചൗധരി പറഞ്ഞു.
സ്വയംരക്ഷയ്ക്ക് ഏതെങ്കിലും സ്ത്രീകള്‍ക്ക് കത്തി ഉപയോഗിക്കേണ്ടി വന്നാല്‍ നിയമ സംരക്ഷണം ഉറപ്പാക്കുമെന്നും നേതാക്കള്‍ അറിയിച്ചു.












Click it and Unblock the Notifications