Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍ക്കാരിന്റെ പുതുവര്‍ഷ സമ്മാനം ഉടന്‍

Fuel Price
ദില്ലി: ജനവികാരം മാനിയ്ക്കാതെ സാമ്പത്തിക പരിഷ്‌ക്കാരങ്ങളുമായി മുന്നോട്ടു പോകുന്ന യുപിഎ സര്‍ക്കാര്‍ പുതുവര്‍ഷത്തില്‍ തന്നെ വന്‍ വില വര്‍ദ്ധനയ്‌ക്കൊരുങ്ങുന്നു. ഡീസല്‍, പാചകവാതകം, മണ്ണെണ്ണ വിലവര്‍ധന ഒരാഴ്ചക്കകം പ്രഖ്യാപിക്കാനാണ് സര്‍ക്കാരിന്റെ നീക്കം.

പാചകവാതകത്തിന് 50 രൂപ, ഡീസലിന് ലിറ്ററിന് നാലര രൂപ, മണ്ണെണ്ണക്ക് ലിറ്ററിന് രണ്ടു രൂപ എന്നിങ്ങനെ കൂട്ടാനാണ് ധാരണ. വന്‍ പ്രതിഷേധമുയരുമെന്ന് ഉറപ്പുള്ള വിഷയത്തില്‍ രാഷ്ട്രീയ തീരുമാനത്തിന് കാത്തിരിയ്ക്കുകയായിരുന്നു എണ്ണക്കമ്പനികള്‍. എന്നാല്‍, ഇന്ധനവില കൂട്ടാനുള്ള നിര്‍ദേശത്തിന് വെള്ളിയാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി അംഗീകാരം നല്‍കിയതോടെ അവസാനത്തെ കടമ്പയും എണ്ണക്കമ്പനികള്‍ പിന്നിട്ടിരിയ്ക്കുകയാണ്.

കോണ്‍ഗ്രസ് നേതൃത്വം പച്ചക്കൊടി കാട്ടിയതോടെ വര്‍ധന ഉടന്‍ നിലവില്‍വരും. സബ്‌സിഡി പാചകവാതക സിലിണ്ടറുകളുടെ എണ്ണം ഒമ്പതായി വര്‍ധിപ്പിച്ച ശേഷം രണ്ടു ഘട്ടമായി വില കൂട്ടാനാണു നീക്കം. മൂന്നു സിലിണ്ടറുകള്‍ സബ്‌സിഡി നിരക്കില്‍ നല്‍കുമ്പോഴുള്ള ബാധ്യത വഹിക്കാനാവില്ലെന്നു ധനമന്ത്രാലയം നിലപാടെടുത്തതോടെയാണു വില വര്‍ധിപ്പിച്ചു പരിഹാരത്തിനു ശ്രമം. ഏപ്രില്‍ മുതല്‍ സിലിണ്ടറൊന്നിന് 50 രൂപ വീതം വര്‍ധിപ്പിച്ചു നഷ്ടം പൂര്‍ണമായി നികത്താനും ആലോചനയുണ്ട്.

ഇന്ധന വില്‍പ്പനയിലുടെ സര്‍ക്കാരിനുണ്ടാകുന്ന 1.60 ലക്ഷം കോടി നികത്താനാണു വില വര്‍ധന. ഇന്ധനവില കൂട്ടണമെന്നു കഴിഞ്ഞദിവസം എണ്ണ പ്രകൃതിവാതക മന്ത്രാലയം മന്ത്രിസഭാ യോഗത്തിനു കുറിപ്പു നല്‍കിയിരുന്നു.

ധനക്കമ്മി കുറയ്ക്കുന്നതു സംബന്ധിച്ചുള്ള വിജയ് കേല്‍ക്കര്‍ കമ്മിറ്റി ശിപാര്‍ശകളുടെ ചുവടുപിടിച്ചായിരുന്നു കുറിപ്പു തയാറാക്കിയത്. ഡീസലിന്റെ വില നിയന്ത്രണം എടുത്തുകളയണമെന്ന കേല്‍ക്കര്‍ കമ്മിറ്റി ശിപാര്‍ശ വന്‍ ജനരോഷം ഭയന്ന് കോണ്‍ഗ്രസ് കോര്‍കമ്മിറ്റി തള്ളി. പകരം ഒറ്റയടിക്കു നാലരരൂപ വരെ വര്‍ധിപ്പിക്കാനാണ് ആലോചന. ഡീസല്‍ ലിറ്ററൊന്നിനു 10.16 രൂപ നഷ്ടം വരുന്നുണ്ടെന്നാണു സര്‍ക്കാര്‍ കണക്ക്.

ഏപ്രില്‍ മുതല്‍ ഓരോ മാസവും ഒന്നു മുതല്‍ ഒന്നര രൂപ വീതം വര്‍ധിപ്പിച്ച് ഈ നഷ്ടം നികത്താമെന്നാണു കണക്കുകൂട്ടല്‍. മണ്ണെണ്ണ വില എല്ലാ മാസവും 35 െപെസ വീതം വര്‍ധിപ്പിക്കുകയോ നാലുമാസം കൂടുമ്പോള്‍ ഒരു രൂപ വീതം 2015 വരെ വര്‍ധിപ്പിക്കുകയോ ചെയ്യാനും ആലോചനയുണ്ട്.

ധനക്കമ്മി കുറക്കുന്നതിന് എണ്ണ, ഭക്ഷ്യധാന്യം, വളം എന്നിങ്ങനെയുള്ള സബ്‌സിഡി ചെലവ് ഗണ്യമായി വെട്ടിക്കുറക്കണമെന്നാണ് ഖേര്‍ക്കര്‍ കമ്മിറ്റിയുടെ ശിപാര്‍ശ. 1,60,000 കോടി രൂപയാണ് 201213 വര്‍ഷത്തെ സബ്‌സിഡി ചെലവ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+