Get Updates
Get notified of breaking news, exclusive insights, and must-see stories!

കലോത്സവത്തിന് തിങ്കളാഴ്ച തിരിതെളിയും

മലപ്പുറം: 53-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിങ്കളാഴ്ച തിരി തെളിയും. വൈകുന്നേരം നാലിന് മുഖ്യവേദിയായ എം എസ് പി ഗ്രൗണ്ടില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കലാമേളയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. രാവിലെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ ഷാജഹാന്‍ പതാക ഉയര്‍ത്തുന്നതോടെ കലോത്സവത്തിന് തുടക്കമാകും. പുതുക്കിയ മാന്വല്‍ പ്രകാരം14 ഇനങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് കലോത്സവം അരങ്ങേറുക. സാംസ്‌കാരികപരിപാടി, എക്‌സിബിഷന്‍ ഉള്‍പ്പടെ 18 വേദികള്‍ സജ്ജീകരിച്ചിട്ടുണ്ട്. ജനുവരി 20ന് കലോത്സവത്തിന് തിരശീല വീഴും. മേളയ്ക്ക് മുന്നോടിയായി കോഴിക്കോട് നിന്നും 117.5 പവന്‍ ഉള്ള സ്വര്‍ണ്ണക്കപ്പ് വ്യാഴാഴ്ച തന്നെ മലപ്പുറത്തെത്തി.

തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് രജിസ്‌ട്രേഷന്‍ ആരംഭിക്കും. ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി ഉച്ചയ്ക്ക് 2.30 ന് സാംസ്‌കാരിക ഘോഷയാത്ര നടക്കും. കോട്ടപ്പടി സ്റ്റേഡിയത്തില്‍ നിന്നും തുടങ്ങുന്ന ഘോഷയാത്രയില്‍ വിദ്യാര്‍ത്ഥികളടക്കം 12,000 പേര്‍ അണിനിരക്കും. ജില്ലാ പൊലീസ് സൂപ്രണ്ട് കെ. സേതുരാമന്‍ ഘോഷയാത്ര ഫഌഗ് ഓഫ് ചെയ്യും. നിശ്ചലദൃശ്യങ്ങളും വിവിധ കലാരൂപങ്ങളും ഘോഷയാത്രയെ വര്‍ണ്ണാഭമാക്കും. രണ്ടുലക്ഷത്തോളം പേര്‍ ഘോഷയാത്ര വീക്ഷിക്കാനായി മലപ്പുറത്തെ നിരത്തുകളില്‍ നിറയും. കോട്ടപ്പടിയില്‍ നിന്ന് കുന്നുമ്മല്‍ വഴി മുഖ്യവേദിയായ എം എസ് പി പരേഡ് മൈതാനത്ത് ഘോഷയാത്ര അവസാനിക്കും.

Kalolsavam_malappuram

വൈകിട്ട് നാലുമണിക്ക് മുഖ്യവേദിയായ എം എസ് പരേഡ് ഗ്രൗണ്ടില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മേള ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് അദ്ധ്യക്ഷത വഹിക്കും. വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണവും കേന്ദ്ര വിദേശകാര്യ മന്ത്രി ഇ. അഹമ്മദ് വിശിഷ്ടാതിഥിയുമായിരിക്കും. ഘോഷയാത്രാ വിജയികള്‍ക്ക് ഊര്‍ജ്ജ വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ് സമ്മാനദാനം നിര്‍വഹിക്കും. ലോഗോ ഡിസൈനര്‍ക്ക് മന്ത്രി എ.പി അനില്‍കുമാറും പോസ്റ്റര്‍ ഡിസൈനര്‍ക്ക് മന്ത്രി മഞ്ഞളാംകുഴി അലിയും സ്വാഗതഗാനം ചിട്ടപ്പെടുത്തിയവര്‍ക്ക് എം ഐ ഷാനവാസ് എം പിയും സ്വാഗതഗാനം ആലപിച്ചവര്‍ക്ക് പി ഉബൈദുല്ല എം എല്‍ എയും ഉപഹാരങ്ങള്‍ നല്‍കും.

20ന് നടക്കുന്ന സമാപന സമ്മേളനം വൈകിട്ട് മൂന്നിന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് അദ്ധ്യക്ഷത വഹിക്കും. മന്ത്രി കെ ബി ഗണേഷ് കുമാര്‍ സുവനീര്‍ പ്രകാശനം നിര്‍വഹിക്കും. മന്ത്രി ഡോ. എം കെ മുനിര്‍ സമ്മാനദാനം നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട് പതാക കൈമാറുന്നതോടെ കലോത്സവത്തിന് വിരാമമാകും.

പതിനേഴ് വേദികളിലായി നടക്കുന്ന മത്സരത്തില്‍ വിവിധ ജില്ലകളില്‍ നിന്നായി പതിനായിരത്തോളം കലാപ്രതിഭകള്‍ പങ്കെടുക്കും. സാംസ്‌കാരിക പരിപാടി, എക്‌സിബിഷന്‍ ഉള്‍പ്പടെ 18 വേദികള്‍ സജ്ജീകരിച്ചിട്ടുണ്ട്. എം എസ് പി ഗ്രൗണ്ടിലെ മുഖ്യവേദി അടക്കം പതിനേഴ് വേദികളാണ് മത്സരങ്ങള്‍ക്കായി ക്രമീകിരച്ചിട്ടുള്ളത്. ഒരുവേദിയില്‍ സാസംകാരികസദസ്സാണ് നടക്കുക. പുതുക്കിയ മാന്വല്‍ പ്രകാരം 14 ഇനങ്ങള്‍ കൂടി ഇത്തവണ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2500 പേര്‍ക്ക് ഒരേസമയം ഭക്ഷണം കഴിക്കാവുന്ന ഭക്ഷണപന്തലും തയ്യാറായി കഴിഞ്ഞു. പഴയിടം മോഹനന്‍ നമ്പൂതിരിയാണ് കലോത്സവത്തിന്റെ ഊട്ടുപുര നിയന്ത്രിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+