കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയില്‍ ഇന്റര്‍നെറ്റ് ഉപയോഗം കൂടുന്നു

  • By Leena Thomas
Google Oneindia Malayalam News

internet
ബെയ്ജിങ്: കമ്മ്യൂണിസ്റ്റ് രാഷ്ട്രമായ ചൈനയിലും ഇന്റര്‍നെറ്റ് ഉപയോഗം കൂടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഇത് 2012ല്‍ 10ശതമാനം വര്‍ദ്ധിച്ച് 564മില്യണ്‍ ഉപഭോക്താക്കളായി. ഇത് സ്‌പെയിനിലെ ആകെ ജനസംഖ്യയെക്കാളുമധികം വരുമെന്നാണ് കണക്കുകള്‍ പറയുന്നത്.

കമ്മ്യൂണിസ്റ്റ് നേതാക്കള്‍ വ്യവസായത്തിലും വിദ്യാഭ്യാസപരമായ കാര്യങ്ങളിലും ഇന്റര്‍നെറ്റ് കൊണ്ടുവരാന്‍ പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും അനാവശ്യ സൈറ്റുകളിന്‍ മേലുള്ള നിയന്ത്രണം കര്‍ക്കശമാക്കാനും ശ്രമിക്കുന്നുണ്ട്.

ഇന്റര്‍നെറ്റും അതു പോലുള്ള മറ്റു വയര്‍ലെസ്സ് മാധ്യമങ്ങളുടെ ഉപയോഗവും കഴിഞ്ഞ വര്‍ഷത്തെക്കാളും ഇരട്ടിയായി. ഇത് 18.1ശതമാനം കൂടി 420മില്യണ്‍ ആയി വര്‍ദ്ധിച്ചു.
നേതാക്കള്‍ അപമര്യാദയായി പെരുമാറുകയോ അല്ലെങ്കില്‍ അധികാര ദുര്‍വിനിയോഗം നടത്തുകയോ ചെയ്താല്‍ അവര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്യാനും ഇനി ഇന്റര്‍നെറ്റ് ഉപയോഗിക്കാം. ഇന്റര്‍നെറ്റ് വഴി കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള പുതിയ നിയമം കമ്മ്യൂണിസ്റ്റ് രാഷ്ട്രമായ ചൈനയില്‍ കഴിഞ്ഞ മാസം പാസ്സാക്കി.

English summary
china's population of internet users rose 10percent last year to 564 million, according to data released.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X