Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡീസലിന് പൊന്നുവില: കെഎസ്ആര്‍ടിസി കട്ടപ്പുറത്താവും?

KSRTC
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയ്ക്ക് അനുവദിയ്ക്കുന്ന ഡീസലിന് ലിറ്ററിന് 11.53 രൂപ വര്‍ദ്ധിപ്പിയ്ക്കാന്‍ എണ്ണക്കമ്പനികള്‍ തീരുമാനിച്ചു. വന്‍കിട ഉപഭോക്താക്കള്‍ക്ക് വിപണി വിലയ്ക്ക് ഡീസല്‍ വില്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതാണ് കെഎസ്ആര്‍ടിസിക്ക് തിരിച്ചടിയായത്.
നിലവില്‍ 48.75 പൈസയ്ക്ക് ഡീസല്‍ വാങ്ങുന്ന കെഎസ്ആര്‍ടിസി ഇതോടെ ലിറ്ററിന് 60.25 രൂപ നല്‍കാന്‍ ബാധ്യസ്ഥരാകും. ഇതു സംബന്ധിച്ച അറിയിച്ച് എണ്ണ കമ്പനികളില്‍ നിന്നും കെഎസ്ആര്‍ടിസിക്കു ലഭിച്ചു. ഇന്നലെ അര്‍ധരാത്രി മുതല്‍ ഈ നിരക്ക് വര്‍ധന നിലവില്‍ വന്നിട്ടുണ്ട്.

ഇപ്പോള്‍തന്നെ പരിതാപകരമായ അവസ്ഥയിലൂടെ കടന്നുപോകുന്ന കെഎസ്ആര്‍ടിസിടിസിയുടെ നടുവൊടിയ്ക്കുന്നതാണ് പുതിയ തീരുമാനം.

പുതിയ നിരക്കു വര്‍ധനവോടെ കെഎസ്ആര്‍ടിസിക്ക് 50 ലക്ഷം രൂപയുടെ അധിക ബാധ്യത പ്രതിദിനമുണ്ടാകുമെന്നാണ് സൂചന. പ്രതിദിനം 4,29,000 ലിറ്റര്‍ ഡീസലാണ് കെഎസ്ആര്‍ടിസി ഉപയോഗിക്കുന്നത്. പ്രതിമാസം 15 കോടി രൂപയും വര്‍ഷത്തില്‍ 200 കോടി രൂപയോളം അധിക ചെലവ് വരുമെന്നാണ് കണക്ക്. ഈ നില തുടര്‍ന്നാല്‍ കെഎസ്ആര്‍ടിസി സര്‍വീസ് തന്നെ നിര്‍ത്തിവെയ്‌ക്കേണ്ട സാഹചര്യം സംജാതമാവും.

പ്രതിസന്ധി മറികടക്കാന്‍ ബസ് സ്റ്റാന്റുകളോട് ചേര്‍ന്നുള്ള പമ്പുകള്‍ അടച്ചുപൂട്ടുകയും സ്വകാര്യ പമ്പുകളില്‍ നിന്ന് ബസുകളില്‍ ഡീസല്‍ നിറയ്‌ക്കേണ്ട അവസ്ഥയും കെഎസ്ആര്‍ടിസി ബസുകള്‍ക്ക് ഉണ്ടാകുമെന്നും സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.

വന്‍കിട ഉപഭോക്താക്കള്‍ക്ക് വിപണി വിലയും മറ്റുള്ളവര്‍ക്ക് ലിറ്ററിന് 50 പൈസ വീതവും വര്‍ധിപ്പിക്കാന്‍ എണ്ണ കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. മറ്റുള്ളവര്‍ക്ക് നല്‍കുന്ന ഡീസല്‍ വിലയ്‌ക്കൊപ്പം എണ്ണ കമ്പനികളുടെ ബാധ്യതയായ 9.60 രൂപയും പുറമേ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നികുതിയും ചേര്‍ത്താണ് 60.25 രൂപ എന്ന നിരക്ക് ഏര്‍പ്പെടുത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+