മോഡിയുടെകാര്യത്തില്‍ ബിജെപി ധര്‍മസങ്കടത്തിലാകുന്നു

മറ്റുള്ള എല്ലാ കക്ഷികളെയും ഒന്നിച്ചു പരിഗണിക്കുകയാണെങ്കില്‍ അവരുടെ സീറ്റിലും 48 ശതമാനത്തോളം വര്‍ധനവുണ്ടാകും.
ജനങ്ങളുടെ മനസ്സറിയാന്‍ എസി നീല്‍സണ്‍ നടത്തിയ പുതിയ സര്‍വേയില്‍ പങ്കെടുത്ത 56 ശതമാനം പേരും നരേന്ദ്ര മോഡി പ്രധാനമന്ത്രിയായി വരണമെന്ന് ആഗ്രഹിക്കുന്നവരാണ്. രാഹുലിനെ പിന്തുണയ്ക്കുന്നത് വെറും 21 ശതമാനം പേരും. സോണിയക്ക് അനുകൂലമായി അഞ്ചു ശതമാനം പേരും മന്‍മോഹന്‍ സിങിന് അനുകൂലമായി നാലു ശതമാനം പേരും വോട്ട് ചെയ്തു.
മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തികാട്ടുന്നതിന് ഏറ്റവും കടുത്ത എതിര്‍പ്പുയരുന്നത് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിയില്‍ തന്നെയാണ്. ഒന്നിലേറെ ഘടകകക്ഷികള്‍ ഇതിനെ എതിര്‍ക്കുന്നുണ്ട്. പാര്‍ട്ടിക്കുള്ളിലാണെങ്കില്‍ സുഷമാ സ്വരാജിനെയും അരുണ്‍ ജെയ്റ്റ്‌ലിയെയും പോലുള്ള പല മുതിര്‍ന്ന നേതാക്കളും പ്രധാനമന്ത്രി പദം സ്വപ്‌നം കാണുന്നു. പക്ഷേ, മോഡിയെ പരസ്യമായി എതിര്‍ക്കാന്‍ ഇവര്‍ക്കെല്ലാം മടിയാണ്.
മറിച്ച് പുകഴ്ത്താന്‍ ഇവര്‍ മത്സരിയ്ക്കുകയും ചെയ്യുന്നുണ്ട്. പാര്‍ട്ടി പ്രസിഡന്റായി അധികാരമേറ്റ രാജ്‌നാഥ് സിങിന്റെ പേരും പരിഗണിക്കാന്‍ സാധ്യതയുമ്ട്. പക്ഷേ, ഇതിനെയെല്ലാം കവച്ചുവെയ്ക്കുന്ന പിന്തുണ മോഡിയ്ക്ക് പാര്‍ട്ടിയ്ക്കുള്ളിലും സംഘപരിവാര സംഘടനയ്ക്കുള്ളിലും ഉണ്ടെന്നത് വലിയ രഹസ്യമൊന്നുമല്ല. വ്യക്തമായ ഉറപ്പ് ലഭിച്ചാല്‍ മാത്രമേ ഗുജറാത്ത് മുഖ്യമന്ത്രി പദം വിട്ട് മോഡി ദില്ലിയിലെത്തൂവെന്ന കാര്യത്തില്‍ സംശയം വേണ്ട.












Click it and Unblock the Notifications