തിരുവനന്തപുരം: തിരുവനന്തപുരത്ത് വിദേശമലയാളിയുടെ വീട്ടില്‍ മോഷണം നടത്തിയ കേസില്‍ അറസ്റ്റിലായ കുപ്രസിദ്ധ മോഷ്ടാവ് ബന്‍ടി ചോര്‍ എന്നറിയപ്പെടുന്ന ദേവീന്ദര്‍ സിങിനെ ഫെബ്രുവരി 12വരെ റിമാന്‍ഡ് ചെയ്തു. ചൊവ്വാഴ്ച രാവിലെ ബന്‍ടിയെ വഞ്ചിയൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
രാവിലെ ഒന്‍പതു മണിയോടെയാണ് ബണ്ടിയെയും കൊണ്ട് പോലീസ് മജിസ്‌ട്രേറ്റിന്റെ ചേമ്പറിലെത്തിയത്. കനത്ത പോലീസ് സുരക്ഷയിലാണ് ബന്‍ടിയെ കോടതിയില്‍ എത്തിച്ചത്. സായുധ പോലീസിന്റെ സാന്നിധ്യവും കോടതി പരിസരത്തുണ്ടായിരുന്നു. നേരത്തെ മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കാനാണ് പോലീസ് തീരുമാനിച്ചതെങ്കിലും അവസാന നിമിഷം തീരുമാനം മാറ്റുകയായിരുന്നു.
പൊലീസ് മര്‍ദ്ദിച്ചെന്ന് ബന്‍ടി മജിസ്‌ട്രേറ്റിന് മുന്‍പാകെ പരാതി പറഞ്ഞു. തുടര്‍ന്ന് ബന്‍ടിയെ വൈദ്യപരിശോധനയ്ക്കായി ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇയാളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പോലീസ് വൈകാതെ അപേക്ഷ സമര്‍പ്പിക്കുമെന്നാണ് വിവരം.
he notorious hitech criminal Devinder Singh alias Bunty chor, arrested for breaking into the house of NRI businessman Venugopalan Nair, has been remanded till February 12. Bunty was produced before the Vanchiyoor judicial magistrate court Tuesday morning.