സൂര്യനെല്ലി കേസില്‍ പിജെ കുര്യനെ പ്രതിചേര്‍ക്കണം

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ ഉപാധ്യക്ഷനുമായ പി.ജെ കുര്യന്‍ തന്നെ ബലാത്സംഗം ചെയ്തുവെന്നും, അദ്ദേഹത്തെ വിചാരണ പോലും നടത്താതെ കേസില്‍ നിന്നും ഒഴിവാക്കിയ നടപടി റദ്ദ് ചെയ്യാന്‍ റിവ്യൂഹരജി നല്‍കണമെന്ന് പറഞ്ഞ് അഭിഭാഷകയ്ക്ക് നല്‍കിയ പരാതിയിലാണ് കുര്യനെതിരായ ആരോപണമുള്ളത്.
രാഷ്ട്രീയ സ്വാധീനത്താല്‍ അദ്ദേഹത്തെ പോലീസ് ഉദ്യോഗസ്ഥര്‍ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കി രക്ഷപ്പെടുത്തുകയായിരുന്നുവെന്നും പരാതിയിലുണ്ട്. തന്നെ ലൈംഗികമായി ഉപദ്രവിച്ച നാല്‍പതില്‍പ്പരമാളുകളില്‍ ഒരാള്‍ പിജെ കുര്യനാണെന്ന് പെണ്‍കുട്ടി അന്നേ വെളിപ്പെടുത്തിയിരുന്നു.
കേസിന്റെ വിചാരണ നടക്കുന്നതിനിടെ ഒരു വാരികയില്‍ അന്ന് കേന്ദ്ര സഹമന്ത്രിയായിരുന്ന പി.ജെ. കുര്യന്റെ ചിത്രം കണ്ട പെണ്‍കുട്ടി തന്നെ പീഡിപ്പിച്ചവരുടെ കൂട്ടത്തില്‍ ഇദ്ദേഹവുമുണ്ടെന്ന് വെളിപ്പെടുത്തിയതോടെയാണ് കേസില്‍ വഴിത്തിരിവുണ്ടായത്. അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണിക്ക് പെണ്‍കുട്ടി പരാതി നല്‍കി. കുമളി പഞ്ചായത്ത് റസ്റ്റ് ഹൗസില്‍ വെച്ച് കുര്യന്‍ പീഡിപ്പിച്ചെന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി. എന്നാല്‍, കുര്യന്‍ ഇതിലുള്‍പ്പെട്ടിട്ടില്ല എന്നായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്.
സൂര്യനെല്ലി കേസിന്റെ വിചാരണയില്‍ നിന്നും പി.ജെ കുര്യനെ ഒഴിവാക്കിക്കൊണ്ട് പീരുമേട് കോടതിയില്‍ പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിനെതിരെ പെണ്‍കുട്ടി നല്‍കിയ പരാതി ഹൈക്കോടതി അംഗീകരിച്ചിരുന്നു. ഹൈക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ട് കുര്യന്‍ സുപ്രീം കോടതിയെ സമീപിക്കുകയും കേസ് പരിഗണിച്ച സിംഗിള്‍ ബഞ്ചും ഡിവിഷന്‍ ബഞ്ചും കുര്യന്റെ പരാതി തള്ളുകയും പീരുമേട് കോടതിയില്‍ ഹാജരായി വിചാരണ നേരിടാന്‍ ഉത്തരവിടുകയായിരുന്നു. ഇത്തരം കേസില്‍ നിന്നും വിചാരണ നേരിടാതെ രക്ഷപ്പെടുന്നത് അപഹാസ്യമാണെന്നും കോടതി വിമര്‍ശിച്ചിരിന്നു.
എന്നാല്‍ 2007 ല്‍ ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്‍ ചീഫ്ജസ്റ്റിസ് ആയ സമയത്ത് സുപ്രീംകോടതി വിധിയെ ചോദ്യം ചെയ്ത് കൊണ്ട് സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കുകയും ചീഫ് ജസ്റ്റിസ് അടങ്ങിയ ഫുള്‍ബഞ്ച് കുര്യനെ കേസിന്റെ വിചാരണ നടപടികളില്‍ നിന്നും ഒഴിവാക്കിക്കൊണ്ട് വിധി പുറപ്പെടുവിക്കുകയായിരുന്നു.
പല തവണ അഭിഭാഷകയോട് കുര്യനെതിരെ റിവ്യൂഹരജി നല്‍കാന്‍ ആവശ്യപ്പെട്ടിട്ടും ഹര്‍ജി നല്‍കിയിരുന്നില്ല. തുടര്‍ന്നാണ് പി.ജെ കുര്യനെ കേസില്‍ നിന്നും ഒഴിവാക്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂഹരജി നല്‍കാന്‍ പെണ്‍കുട്ടി തന്റെ അഭിഭാഷകക്ക് രേഖാമൂലം പരാതി നല്‍കിയത്. ജനുവരി 31 ആയിരുന്നു കുര്യനെതിരായ റിവ്യൂഹര്‍ജി സമര്‍പ്പിക്കാനുള്ള അവസാന തീയതി. ജനുവരി 29ന് പെണ്‍കുട്ടി അയച്ച കത്താണ് ഇപ്പോള്‍ പുറത്തുവന്നിരിയ്ക്കുന്നത്.












Click it and Unblock the Notifications