അലഹാബാദില്‍ തിക്കിലും തിരക്കിലും 36 മരണം
ലഖ്നൊ: അലഹാബാദ് റെയില്‍വേ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 36 പേര് മരിച്ചതായി റിപ്പോര്‍ട്ട്. മഹാകുംഭമേളയ്ക്കെത്തിയ തീര്‍ത്ഥാടകരാണ് മരിച്ചവരില്‍ ഭൂരിഭാഗവും. മരണസംഖ്യ എത്രയാണെന്ന കാര്യത്തില്‍ ഇപ്പോഴും സ്ഥിരീകരണമായിട്ടില്ല.
സ്റ്റേഷനിലെ ഒരു മേല്‍പ്പാലത്തിലുണ്ടായ തിക്കും തിരക്കിനെ തുടര്‍ന്ന് അരികിലെ അഴികള്‍ തകര്‍ന്നുവീണതാണ് ദുരന്തത്തിനു കാരണം. 12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മഹാകുംഭമേളയിലെ ഏറ്റവും വിശേഷപ്പെട്ട ദിവസങ്ങളിലൊന്നായ മൗനി അമാവാസിയായിരുന്നു ഞായറാഴ്ച. അതുകൊണ്ടു തന്നെ മൂന്നു കോടിയോളം പേരാണ് ത്രിവേണി സംഗമമായ പ്രയാഗിലെത്തിയത്.
സ്നാനം കഴിഞ്ഞ് മടങ്ങുന്നവര്‍ തിക്കും തിരക്കുമുണ്ടാക്കിയതിനെ തുടര്‍ന്ന് പോലിസ് നടത്തിയ ലാത്തിചാര്‍ജ്ജാണ് റയില്‍വേ മേല്‍പ്പാലത്തിന്റെ ഭാഗങ്ങള്‍ തകര്‍ന്നുവീഴാന്‍ കാരണമെന്നും പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ അനാവശ്യമായ കാലതാമസമുണ്ടായത് മരണനിരക്ക് ഉയര്‍ത്തിയെന്നും ചിലര്‍ ആരോപിക്കുന്നുണ്ട്. എന്നാല്‍ പോലിസും റെയില്‍വേയും ഈ ആരോപണം നിഷേധിച്ചു. വണ്ടിയുടെ വരവറിയിച്ചുകൊണ്ടുള്ള അനൗണ്‍സ്മെന്റാണ് തിക്കും തിരക്കുമുണ്ടാകാന് കാരണമെന്ന് പോലിസ് പറയുന്നു.

അലഹാബാദ് റെയില്വേസ്റ്റഷനിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ ശരീരങ്ങള്ക്കരികെയിരുന്നു കരയുന്ന ബന്ധുക്കള്‍

കുംഭമേളയ്ക്കെത്തിയ തീര്‍ത്ഥാടകര്‍ തിക്കും തിരക്കുമുണ്ടാക്കിയതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍പെട്ടവരുടെ മൃതദേഹങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ പുറത്തേക്ക് കൊണ്ടു വരുന്നു.

അലഹാബാദ് റെയില്‍വേ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും ജീവന്നഷ്ടപ്പെട്ടവര്ക്കരികെയിരുന്ന് വിലപിക്കുന്ന കുടുംബാംഗങ്ങള്‍

തിക്കിലും തിരക്കിലും മേല്‍പ്പാലം തകര്‍ന്നുവീണതിനെ തുടര്‍ന്ന് സഹായത്തിനായി നിലവിളിയ്ക്കുന്ന തീര്‍ത്ഥാടകര്‍

ത്രിവേണി സ്നാനം കഴിഞ്ഞെത്തിയവര്‍ അലഹാബാദ് റെയില്‍വേ സ്റ്റേഷനില്‍
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications