റഷ്യയില്‍ ഉല്‍ക്കമഴ; 400 പേര്‍ക്ക് പരിക്ക്

മോസ്‌ക്കോയില്‍ നിന്നും 1500 കിലോമീറ്റര്‍ അകലെയുള്ള യൂറാല്‍ മലനിരകള്‍ക്ക് സമീപമാണ് ഉല്‍ക്കാമഴയുണ്ടായത്. ആകാശത്ത് വന്‍ തീഗോളങ്ങള്‍ കണ്ടെന്നും തുടര്‍ന്ന് വന്‍ ശബ്ദമുണ്ടായെന്നും ദൃക്‌സാക്ഷികള്‍ അവകാശപ്പെട്ടു.
ആകാശത്ത് വന്‍ സ്‌ഫോടനശബ്ദം കേട്ടതോടെ ഭയചകിതരായ ജനങ്ങള്‍ വീടുകള്‍ക്ക് മറ്റും പുറത്തേക്കോടിയെന്നും പറയപ്പെടുന്നു. ഒരു സിങ്ക് ഫാക്ടറിയുടെ 600 ചതുരശ്രമീറ്റര്‍ വലിപ്പമുള്ള മേല്‍ക്കൂര ഉല്‍ക്കാവര്‍ഷത്തില്‍ തകര്‍ന്നുവെന്ന് അധികൃതര്‍ പറഞ്ഞു.
ഉല്‍ക്കാശകലങ്ങള്‍ ആകാശത്തുവെച്ചുതന്നെ കത്തിയമര്‍ന്നത് അപകടത്തിന്റെ തോത് കുറച്ചു. ജനാധിവസമുള്ള പ്രദേശത്ത് ഉല്‍ക്കകള്‍ നിലംപതിച്ചാല്‍ വന്‍ദുരന്തമുണ്ടാവുമായിരുന്നെന്ന് റഷ്യന്‍ എമര്‍ജന്‍സി മന്ത്രാലയം അധികൃതര്‍ സൂചിപ്പിച്ചു.
ആകാശത്ത് കിലോമീറ്ററുകളോളം നീളത്തില്‍ ഉല്‍ക്കകള്‍ കത്തിയമര്‍ന്നതിന്റെ പുകപടലങ്ങള്‍ കാണാമായിരുന്നു. ഡിഎ 14 എന്ന് പേരിട്ട ക്ഷുദ്രഗ്രഹം ഭൂമിയ്ക്കരികിലൂടെ കടന്നുപോകാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെയുണ്ടായ ഉല്‍ക്കാവര്‍ഷം ജനങ്ങളില്‍ പരിഭ്രാന്തി പരത്തിയിട്ടുണ്ട്. എന്നാല്‍ ക്ഷുദ്രഗ്രഹവുമായി ഇതിന് ബന്ധമില്ലെന്നാണ് ശാസ്ത്രജ്ഞര്‍ അറിയിച്ചിരിയ്ക്കുന്നത്.












Click it and Unblock the Notifications