Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാലാജിയുടെ വാച്ചുകളുമായി സ്വിസ് കമ്പനി

Lord Balaji
ഹൈദരാബാദ്: തിരുപ്പതി വെങ്കിടേശന്‍ കൈയത്തെും ദൂരത്ത് മുഴുവന്‍ സമയവും വേണമെന്നാഗ്രമുള്ളവര്‍ക്കൊരു ശുഭവാര്‍ത്ത. ആഗ്രഹം മാത്രംപോര കനമുള്ളൊരു കീശയും വേണമെന്ന് മാത്രം. വെങ്കിടേശനെ വാച്ചിനകത്താക്കി 27 ലക്ഷം രൂപക്ക് വിറ്റഴിക്കാനിറങ്ങിയത് സ്വിസ് വാച്ച് കമ്പനിയാണ്. ചില്ലറ എണ്ണമേ ഉണ്ടാക്കിയിട്ടുള്ളൂ. അതായത് 333എണ്ണം.

കാശു മുടക്കാനൊരുക്കമുള്ളവരെ കാത്തിരിക്കുന്നത് പൊന്നിലും മരതകത്തിലും മാണിക്യത്തിലും രത്‌നത്തിലുമെല്ലാം പൊതിഞ്ഞ രൂപമാണ്. 2000 കോടി വാര്‍ഷിക വരുമാനമുള്ള തിരുപ്പതി ക്ഷേത്ര ഭാരവാഹികള്‍ക്ക് വെങ്കിടേശന്റെ ഈ പൊന്‍വില കേട്ട് കൂസലൊന്നുമില്ല. ലാഭത്തിലൊരു പങ്ക് ക്ഷേത്രത്തിനുകീഴിലെ ധര്‍മാശുപത്രിയുടെ ചെലവിലേക്ക് നല്‍കാമെന്ന ധാരണ കമ്പനിയുമായി ഉണ്ടാക്കിയിട്ടുണ്ട്.

എന്നാല്‍ അത് നിയമപരമായ ഉടമ്പടിയൊന്നുമല്ലെന്ന് ക്ഷേത്രം ട്രസ്റ്റ് ചീഫ് എക്‌സിക്യുട്ടിവ് ഓഫിസര്‍ സുബ്രഹ്മണ്യം വെളിപ്പെടുത്തി. വെങ്കിടേശ്വര രൂപങ്ങള്‍ അത്ര അപൂര്‍വ വസ്തുവൊന്നുമല്ല. ഇവിടെയത്തെുന്ന വിശ്വാസികള്‍ വിഗ്രഹത്തിന്റെ ചിത്രമെടുക്കാറുണ്ട്. ഇന്റര്‍നെറ്റുവഴി പ്രചരിപ്പിക്കാറുണ്ട്. അവര്‍ ഇഷ്ടപ്പെടുന്ന വസ്തുക്കളില്‍ ചിത്രങ്ങള്‍ പതിക്കാറുണ്ട്. ക്ഷേത്രത്തെപ്പറ്റിയും വിഗ്രഹത്തെപ്പറ്റിയും വിശ്വാസങ്ങളെപ്പറ്റിയും മറ്റുള്ളവരുമായി പങ്കുവെക്കാറുണ്ട്. അതൊന്നും ആര്‍ക്കും തടയാനാവില്ല. ക്ഷേത്രത്തെയും വിശ്വാസത്തെയും ഇടിച്ചുതാഴ്ത്തുകയോ അപമാനിക്കുകയോ ചെയ്യാതിരുന്നാല്‍ പോരേ..അദ്ദേഹം ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+