Get Updates
Get notified of breaking news, exclusive insights, and must-see stories!

ചിദംബരത്തിന്‍റെ പെട്ടിയില്‍ എന്തൊക്കെയുണ്ടാകും?

ദില്ലി: രണ്ടാം യുപിഎ സര്‍ക്കാറിന്റെ അവസാന ബജറ്റില്‍ എന്തൊക്കെയുണ്ടാകുമെന്നറിയാന്‍ കാത്തിരിക്കുകയാണ് രാജ്യം. അവസാനബജറ്റായതുകൊണ്ടും അടുത്ത തിരഞ്ഞെടുപ്പ് അടുത്തുവരുന്നതുകൊണ്ടും ഉദാരമായ ബജറ്റായിരിക്കും ധനമന്ത്രി പി ചിദംബരം അവതരിപ്പിക്കുകയെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.

പി ചിദംബരം അവതരിപ്പിക്കാന്‍ പോകുന്ന എട്ടാമത്തെ ബജറ്റാണിത്. മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായി മാത്രമാണ് ഇതേവരെ എട്ടു ബജറ്റ് എന്ന റെക്കോര്‍ഡില്‍ എത്തിയത്. 2014ല്‍ ഏപ്രില്‍-മെയ് മാസങ്ങളില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ മുന്നില്‍ക്കണ്ടുമാത്രമേ യുപിഎയ്ക്ക് ഇത്തവണ ബജറ്റിനെ സമീപിക്കാന്‍ സാധിയ്ക്കൂ.

Chidambaram

സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ നാലുപാടുനിന്നും രൂക്ഷമായ പ്രതിഷേധങ്ങള്‍ ഉയരുന്നസാഹചര്യത്തില്‍ അടുത്ത തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് വലിയൊരു ചോദ്യചിന്നമാണ്. ഈ പ്രതിസന്ധിയെ ലഘൂകരിക്കാന്‍ തക്ക കാര്യങ്ങള്‍ ഉള്‍പ്പെടുത്തുന്നതുതന്നെയാകും ചിദംബരത്തിന്റെ എട്ടാം ബജറ്റ്. അടുത്ത തിരഞ്ഞെടുപ്പിനിടെ ഒരു ഇടക്കാലബജറ്റുണ്ടാകുമെങ്കിലും ഈ ബജറ്റിന്റെ പ്രാധാന്യം ചില്ലറയല്ല.

കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാനായി വിവിധ പദ്ധതികള്‍ക്കും പരിപാടികള്‍ക്കും ഫണ്ട് പങ്കിട്ടുനില്‍കാന്‍ ധനകാര്യമന്ത്രി വിയര്‍ക്കുമെന്നകാര്യത്തില്‍ സംശയം വേണ്ട. ഭക്ഷ്യ സുരക്ഷാ ബില്ലായിരിക്കും ഇക്കാര്യത്തില്‍ ഏറ്റവും തലവേദനയുണ്ടാക്കുക. പാവപ്പെട്ടവര്‍ക്ക്( ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക്) കിലോയ്ക്ക് 3 രൂപ നിരക്കില്‍ പ്രതിമാസം 25 കിലോ ഭക്ഷ്യധാന്യം നിയമപരമായ അവകാശമാക്കുന്നതാണ് നിര്‍ദ്ദിഷ്ട ഭക്ഷ്യ സുരക്ഷാ ബില്‍.

അതിസമ്പന്നര്‍ക്ക് നികുതിയേര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ബജറ്റിന് മുന്നോടിയായി അവതരിപ്പിച്ച സാമ്പത്തിക സര്‍വ്വേയില്‍ അനുകൂലമായ പ്രതിപാദ്യങ്ങളൊന്നുമില്ല. എന്നാല്‍ നികുതി നിരക്ക് ഉയര്‍ത്തുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധയൂന്നണമെന്ന് സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നുമുണ്ട്.

ആദായനികുതിയിളവ് ഇത്തവണത്തെ ബജറ്റിലുണ്ടാകുമെന്ന് പരക്കെ പ്രതീക്ഷിക്കപ്പെടുന്നുണ്ട്. എന്നാല്‍ പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ആദാനയനുകുതിയിളവിന്റെ പരിധി വര്‍ഷത്തില്‍ 3 ലക്ഷമാക്കി ഉയര്‍ത്താനാണ്, ഇപ്പോഴിത് 2ലക്ഷമാണ്. പരിധി ഉയര്‍ത്തി മറ്റ് സ്ലാബുകള്‍ ക്രമീകരിച്ച് നാണ്യപ്പെരുപ്പത്തിന്റെ ആഘാതം കുറയ്ക്കാനാണ് സ്റ്റാന്റിങ് കമ്മിറ്റിയുടെ നിര്‍ദ്ദേശം.

ബജറ്റിന്റെ കാര്യത്തില്‍മാത്രം ഊഹാപോഹങ്ങള്‍ക്കേ പഴുതുകളുള്ളു. ഒരിയ്ക്കലും ബജറ്റ് അവതരണത്തിന് മുമ്പ് പുറത്തുപോകാറില്ല. വളരെ കൃത്യമായ ആസൂത്രണമാണ് ഇതിന് പിന്നിലുള്ളത്. ബജറ്റിന്റെ ശില്‍പിയായ ധനമന്ത്രി, പ്രധാനമന്ത്രി, ധനമന്ത്രാലയത്തിലെ സുപ്രധാന ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കൊഴികെ മറ്റാര്‍ക്കും ബജറ്റിന്റെ ഉള്ളടക്കം അറിയാന്‍ സാധിക്കില്ല. അതീവഹരസ്യമായിട്ടാണ് ബജറ്റ് പേപ്പറുകള്‍ അച്ചടിക്കുന്നത്. ബജറ്റ് പ്രസില്‍ വച്ചാണ് ഇതിന്റെ അച്ചടി. 100 ഉദ്യോഗസ്ഥര്‍ക്കാണ് അച്ചടിയുടെ ചുമതല. ബജറ്റ് ചോരുന്നത് തടയാനായി ബജറ്റ് അച്ചടുയുടെ സമയത്ത് ഇവര്‍ക്ക് പുറത്തുപോകാന്‍ പോലും പറ്റി, സെല്‍ഫോണും മറ്റ് ഉപകരണങ്ങളും അകത്തു കൊണ്ടുപോകാനും പറ്റില്ല. ഉദ്യോഗസ്ഥര്‍ പ്രസിലെ ഫോണില്‍ സംസാരിക്കുന്നകാര്യങ്ങളെല്ലാം ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുടെ കനത്ത നിരീക്ഷണത്തിലായിരിക്കും.

അച്ചടിച്ചുകഴിഞ്ഞ ബജറ്റ് പേപ്പറുകള്‍ കെട്ടി അടുക്കുകളാക്കി അവതരണത്തിന്റെ തലേന്ന് അര്‍ദ്ധരാത്രിയോടെ അതീവസുരക്ഷയില്‍ പാര്‍ലമെന്റില്‍ എത്തിയ്ക്കും. ബജറ്റ് അവതരണം പൂര്‍ത്തിയാകുമ്പോള്‍ മാത്രമാണ് അതുവരെ തടവിലെന്നോണം പണിയെടുത്ത ജോലിക്കാരെ പുറത്തുവിടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+