വിവാഹത്തിന് മദനിയെത്തുമെന്ന് പ്രതീക്ഷിച്ച് മകള്‍

ഇടക്കാല ജാമ്യം ലഭിച്ചാല്‍ മദനിയ്ക്ക് മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിയും. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് പിഡിപി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തിനായി മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ആവശ്യം ഉന്നയിക്കുമെന്ന് പിഡിപി വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് പറഞ്ഞു.
പിതാവ് എത്തുമെന്ന പ്രതക്ഷയിലാണ് താനെന്നും അതിനായി പ്രാര്‍ത്ഥനയിലാണെന്നും ഷമീറ പറയുന്നു. എന്റെ ജീവിതത്തിലെ സുപ്രധാന സംഭവമാണ് വിവാഹം. അത് പിതാവ് നടത്തിത്തരണമെന്നാണ് ഏതൊരു പെണ്‍കുട്ടിയും ആഗ്രഹിയ്ക്കുക. അതിന് സര്‍ക്കാറും കോടതിയും അവസരമൊരുക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍- ഷമീറ പറയുന്നു. സ്വകാര്യ കമ്പനിയില്‍ മള്‍ട്ടിമീഡിയ ഡിസൈനറായി ജോലിചെയ്യുകയാണ് ഈ യുവതി.
കരുനാഗപ്പള്ളി സ്വദേശിയായ സോഫ്റ്റ്‌വേര്‍ എന്‍ജിനീയര്‍ നിസാമാണ് ഷമീറയെ വിവാഹം ചെയ്യുന്നത്. കൊട്ടിയം സുമയ്യ ഓഡിറ്റോറിയത്തില്‍ വച്ച് വിവാഹം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഷമീറ ജനിയ്ക്കുന്നതിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് മദനി ആദ്യഭാര്യയുമായുള്ള ബന്ധം വേര്‍പെടുത്തിയത്.
കര്‍ണാടക പൊലീസ് മദനിയെ ബാംഗ്ലൂരിലേയ്ക്ക് കൊണ്ടുപോകുന്നതിന് മുമ്പാണ് ഷമീറ പിതാവിനെ അവസാനമായി കണ്ടത്. തന്റെ പിതാവ് നിരപരാധിയാണെന്ന് അറിഞ്ഞിട്ടും ഇല്ലാത്ത തെളിവുകളുണ്ടാക്കി കുരുക്കുകള്‍ മുറുക്കുകയാണെന്നാണ് ഷമീറ പറയുന്നത്












Click it and Unblock the Notifications