ചൊവ്വ ടൂറിന് ദമ്പതിമാരെ ക്ഷണിക്കുന്നു

വിവാഹം കഴിഞ്ഞ് കുട്ടികളൊക്കെ ആയവരും സ്വന്തം മൂത്രം യാതൊരു അറപ്പുമില്ലാതെ കുടിയ്ക്കാന്‍ തയ്യാറാവുകയും ചെയ്യുന്നവര്‍ക്കാണ് ചൊവ്വയിലേയ്ക്ക് യാത്രപോകാന്‍ അവസരം ലഭിയ്ക്കുക. 16 മാസം നീണ്ടുനില്‍ക്കുന്ന യാത്ര അമേരിക്കയിലെ കോടീശ്വരനായ സ്‌പേസ് ടൂറിസ്റ്റ് ഡെന്നിസ് ടിറ്റോ ഉള്‍പ്പെടെയുള്ളവരാണ് ഈ യാത്ര സംഘടിപ്പിക്കുന്നത്.
അടുത്ത അഞ്ചുവര്‍ഷത്തിനുള്ളിലാണ് യാത്ര യാഥാര്‍ത്ഥ്യമാവുക. ചൊവ്വയില്‍ 100 മൈലോളം ദൂരം സഞ്ചരിക്കുന്ന വിധത്തിലാണ് യാത്രാ പരിപാടി. ചൊവ്വയില്‍ ഇറങ്ങുന്നതിന് പകരം ഉപരിതലത്തില്‍ സഞ്ചരിക്കാനുള്ള സൗകര്യമായിരിക്കും ഒരുക്കുക. നൂറു കോടി ഡോളറിലധികം ചെലവുവരുന്നതായിരിക്കും യാത്ര. യാത്രക്കിടെ ഒരു വൈകാരിക പിന്തുണയ്ക്കുവേണ്ടിയാണ് ദമ്പതികളെ തിരഞ്ഞെടുക്കുന്നതെന്നാണ് പദ്ധതിയുടെ ചീഫ് ടെക്‌നിക്കല്‍ ഓഫീസര്‍ ആയ ടാബര്‍ മക്കെല്ലം പറയുന്നത്.
വിവാഹം കഴിഞ്ഞ് പുതുമോടി ആഘോഷിക്കുന്നവരെ യാത്രയ്ക്കായി പരിഗണിക്കില്ലത്രേ. യാത്രയ്ക്കിടയില്‍ തീവ്രമായ വികിരണങ്ങള്‍ ഏല്‍ക്കേണ്ടിവരുമെന്നും ഇത് ചിലപ്പോള്‍ വന്ധ്യതയ്ക്ക് കാരണമായേയ്ക്കുമെന്നും സംഘടാകര്‍ പറയുന്നു. അതിനാല്‍ വിവാഹമെല്ലാം കഴിഞ്ഞ് കുട്ടികളൊക്കെയായി കഴിയുന്ന ദമ്പതിമാരെയാണ് യാത്രയ്ക്ക് തിരഞ്ഞെടുക്കുക.
യാത്രപോകുമ്പോള്‍ വളരെക്കുറിച്ച് ഭക്ഷണസാധനങ്ങള്‍ മാത്രമേ കൊണ്ടുപോകാന്‍ കഴിയുകയുള്ളു. സ്വന്തം മൂത്രം ശുദ്ധീകരിച്ചുണ്ടാക്കുന്ന വെള്ളം കുടിക്കേണ്ടിയും വരും, ഇതിനെല്ലാം തയ്യാറാണെങ്കില്‍ മാത്രമേ യാത്രയ്‌ക്കൊരുങ്ങേണ്ടതുള്ളു. എല്ലാകാര്യങ്ങളും ശരിയായാല്‍ 2018 ജനുവരിയില്‍ യാത്രതിരിച്ച് 2019 മെയില്‍ ദമ്പതിമാര്‍ക്ക് തിരിച്ചെത്താം.
അമേരിക്കയിലെ ബഹിരാകാശ ഏജന്‍സിയായ നാസയ്ക്ക് ഈ ഉദ്യമത്തില്‍ പങ്കില്ല, മാത്രവുമല്ല പദ്ധതിയ്ക്ക് അധികൃതരില്‍ നിന്നും അനുമതി ലഭിക്കേണ്ടതുമുണ്ട്.












Click it and Unblock the Notifications