കുഞ്ഞിനെ പീഡിപ്പിച്ച സംഭവം: 20 പേരെ ചോദ്യം ചെയ്തു

മെഡിക്കല്‍ കോളേജ് ആസ്പത്രിയിലെ മാതൃ-ശിശു സംരക്ഷണകേന്ദ്രത്തിലെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ച കുട്ടിക്ക് രണ്ട് മണിക്കൂര്‍ നീണ്ട വലിയ ശസ്ത്രക്രിയനടത്തിയിട്ടുണ്ട്.
എ.ഡി.ജി.പി ചുമതലപ്പെടുത്തിയ പ്രത്യേക അന്വേഷണസംഘത്തലവന്‍ തിരൂര്‍ ഡി.വൈ.എസ്.പി കെ.എം സെയ്താലിയുടെ നേതൃത്വത്തിലുളള സംഘം കുട്ടിയുടെ അമ്മയില്‍ നിന്നും മൊഴിയെടുത്തിട്ടുണ്ട്. രണ്ടുദിവസം മുന്‍പ് തന്നെ ശല്യ ചെയ്തിരുന്ന ഒരാളെക്കുറിച്ച് ഇവര്‍ പൊലീസിനോട് പരാതി പറഞ്ഞുവെന്നാണ് വിവരം. ആളെ കണ്ടാല്‍ തിരിച്ചറിയാമെന്നും ഇവര്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലുള്ളവരെ തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കുമെന്നും പൊലീസ് അറിയിച്ചു.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കുട്ടികളുടെ വിഭാഗത്തില്‍ ചികില്‍സയില്‍ കഴിയുന്ന കുട്ടിയെ രണ്ടു ദിവസത്തിനകം തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റും.
നാടോടി സംഘത്തില്‍പ്പെട്ടവര്‍ തന്നെയാണോ കുട്ടിയെ പീഡിപ്പിച്ചതെന്ന കാര്യമാണ് പൊലീസ് പ്രധാനമായി അന്വേഷിക്കുന്നത്. ഇതുവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തവരില്‍ 18 പേരും നാടോടി സംഘാംഗങ്ങള്‍ ആണ്. ഇതില്‍ത്തന്നെ രണ്ടു പേര് ഏറെക്കാലമായി തിരിരൂരിലും പരിസരത്തും ജീവിക്കുന്നവരാണ്.
ചോദ്യം ചെയ്തവരില്‍ കൂടുതല്‍പ്പേരും കുട്ടി പീഡിപ്പിക്കപ്പെട്ട ദിവസം മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. രാത്രിയോടെതന്നെ കുട്ടിയെ കാണാനില്ലെന്ന കാര്യം തിരിച്ചറിഞ്ഞെങ്കിലും അടുത്ത ദിവസം കാലത്താണ് കുട്ടിയെ കണ്ടെത്തിയത്. സംഭവം നടന്ന് 12 മണിക്കൂര്‍ കഴിഞ്ഞാണ് തങ്ങള്‍ക്ക് ഇതുസംബന്ധിച്ച പരാതി ലഭിച്ചതെന്നും പൊലീസ് പറയുന്നു.
തിരൂരിലെ ജില്ലാ ആശുപത്രി പരിസരം കേന്ദ്രീകരിച്ച് ചില സാമൂഹികവിരുദ്ധ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സംഭവത്തില്‍ അവരെ സംശയമുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. ഇക്കാര്യത്തെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications