Get Updates
Get notified of breaking news, exclusive insights, and must-see stories!

വ്യാജകാര്‍ഡുകളിലൂടെ ഏഴുകോടിയുടെ സ്വര്‍ണ തട്ടിപ്പ്

Credit Card
മധുര: വ്യാജ കാര്‍ഡുകള്‍ ഉപയോഗിച്ച് 6.8 കോടി രൂപയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങിയ ഏഴംഗ സംഘത്തെ മധുര പോലീസ് പിടികൂടി. സംസ്ഥാനത്തെ തന്നെ വിവിധ ജ്വല്ലറികളില്‍ നിന്നു വാങ്ങിയ 150പവന്‍ സ്വര്‍ണ്ണമാണ് പോലീസ് പിടികൂടിയത്. അറസ്റ്റിലായവരില്‍ സ്വകാര്യ ബാങ്ക് ജീവനക്കാരനും ഉള്‍പ്പെടുന്നു.

മധുരൈ, തിരുനല്‍വേലി, രാമനാഥപുരം, ഡിണ്ടിഗല്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഏഴു പേരടങ്ങുന്ന സംഘം കോടികളുടെ സ്വര്‍ണ്ണം വാങ്ങിയത്. 126 പവന്‍ സ്വര്‍ണ്ണം സംസ്ഥാനത്തെ ദേശസാല്‍കൃത ബാങ്കില്‍ പണയം വച്ചിരിക്കുകയാണെന്നും പണയം വെച്ചിരിക്കുന്ന സ്വര്‍ണ്ണം എത്രയും പെട്ടെന്ന് തിരിച്ചെടുക്കുമെന്നും അന്വേഷണത്തിന് നേതൃത്വം കൊടുത്ത സിറ്റി കമ്മീഷണറായ സഞ്ജയ് മധൂര്‍ പറഞ്ഞു. സംഘത്തില്‍ മൂന്ന് പേരും കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്നും അവര്‍ക്കായുള്ള തിരച്ചില്‍ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

ഡിസംബറില്‍ ഏഴംഗസംഘം സംസ്ഥാനത്തെ നേതാജി റോഡിലുള്ള സ്വര്‍ണ്ണ കടയില്‍ നിന്നും ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങി. പക്ഷേ കടയുടമയായ പ്രഭാകരന്‍ ഡിസംബര്‍ 30ന് ഇവര്‍ നല്‍കിയ മേല്‍ വിലാസം വ്യാജമാണെന്നും പറഞ്ഞ് പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പിന്റെ കഥ പുറത്തായത്.

നിരവധി തട്ടിപ്പുകഥകള്‍ പുറത്തായതിന്റെ വെളിച്ചത്തില്‍ നടത്തിയ അന്വേഷണത്തില്‍ ക്ലോണ്‍ഡ് ക്രെഡിറ്റ് കാര്‍ഡുകള്‍ വില്‍ക്കുന്ന നിരവധി വ്യക്തികളും സ്ഥാപനങ്ങളും ശിവഗംഗയിലും ചെന്നൈയിലുമുണ്ടെന്ന് അന്വേഷണ സംഘത്തിന് മനസ്സിലായി. ഇവര്‍ക്കെതിരെയും ഊര്‍ജിതമായ അന്വേഷണം നടക്കുന്നുണ്ട്. ഈ ഏഴംഗ സംഘത്തിന് ക്ലോണ്‍ഡ് ക്രെഡിറ്റ് കാര്‍ഡുകള്‍ മലേഷ്യയില്‍ നിന്നാണ് ലഭിച്ചതെന്നാണ് അന്വേഷണ സംഘം കരുതുന്നത്. നിരവധി സുരക്ഷിത മാര്‍ഗ്ഗങ്ങളാണ് വ്യാജ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പില്‍ നിന്നും രക്ഷപ്പെടാന്‍ ഓരോ കടക്കാരും ചെയ്യുന്നതും എന്നിട്ടും വ്യാജ കാര്‍ഡുകള്‍ ഇപ്പോഴും സംസ്ഥാനത്ത് വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന് കമ്മീഷണര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+