രാംസിങ് മരിക്കാന്‍ കാരണം പ്രകൃതിവിരുദ്ധപീഡനം?
ദില്ലി: ദില്ലി കൂട്ടമാനഭംഗക്കേസിലെ മുഖ്യപ്രതി രാംസിങ് തൂങ്ങിമരിച്ചതാവില്ലെന്നും കൊലചെയ്തതാകാമെന്നും രാംസിങിന്റെ അഭിഭാഷകനും ബന്ധുക്കളും. രാംസിങ് ആത്മഹത്യ ചെയ്തുവെന്ന ജയില്‍ അധികൃതരുടെ വാദത്തെ അഭിഭാഷകന്‍ എപി സിങ് തള്ളി.
എല്ലാ ദിവസവും താന്‍ അയാളുമായി ബന്ധപ്പെട്ടിരുന്നുവെന്നും കഴിഞ്ഞ രണ്ട് മാസത്തിനിടെ രാം സിംഗ് ജയിലില്‍ പലതവണ ദേഹോപദ്രവത്തിന് ഇരയായിട്ടുണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു.

ഇതിനിടെ രാംസിങ്ങിന്റെ മരണത്തെക്കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്ന് കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടു. ജയിലില്‍ എത്തിച്ചയുടന്‍ അധികൃതര്‍ മര്‍ദ്ദിച്ചുവെന്നും സഹതടവുകാര്‍ മോശമായാണ് പെരുമാറുന്നതെന്നും രാംസിങ് പറഞ്ഞിരുന്നതായി രാജസ്ഥാനിലുള്ള കുടുംബാംഗങ്ങള്‍ പറഞ്ഞു.
'ആറ് ദിവസങ്ങള്‍ക്ക് മുമ്പ് അവനെ ഞാന്‍ കോടതിയില്‍ വച്ച് കണ്ടിരുന്നു. ജീവന്‍ അപകടത്തിലാണെന്ന് അവന്‍ പറഞ്ഞിരുന്നു. ജയിലിലെ സഹതടവുകാര്‍ അവനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുന്നതായും അവന്‍ പറഞ്ഞിരുന്നു. അവനെ കൊന്നതാണ്.
ജയില്‍ അധികൃതര്‍ പറയുന്ന പോലെ തൂങ്ങിമരിക്കാന്‍ അവന് കഴിയില്ല. ഒരു അപകടത്തില്‍ അവന്റെ ഒരു കൈ ഒടിഞ്ഞതാണ്. ഒരു കൈ മാത്രം ഉപയോഗിച്ച് അത് ചെയ്യാന്‍ സാധിക്കില്ല- രാംസിങ്ങിന്റെ പിതാവ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജയിലില്‍ വച്ച് മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ മകന്‍ തനിക്ക് കാണിച്ചുതന്നിരുന്നു എന്ന് രാം സിംഗിന്റെ അമ്മ കല്യാണി ദേവിയും പറഞ്ഞിട്ടുണ്ട്.
അതേസമയം രാംസിങ്ങിന്റെ മരണത്തെക്കുറിച്ച് മജിസ്‌ട്രേട്ട് തല അന്വേഷണം നടത്താന്‍ ദില്ലി സര്‍ക്കാര്‍ ഉത്തരവിട്ടു. കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം മുഖ്യമന്ത്രി ഷീല ദീക്ഷിത് ആണ് ഇക്കാര്യം അറിയിച്ചത്.
രാംസിങ് മരിച്ച തടവറയില്‍ ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയും തെളിവ് ശേഖരിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം രാംസിങ് ഭക്ഷണം കഴിയ്ക്കാന്‍ തയ്യാറായിരുന്നില്ലെന്നും മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നും ജയില്‍ അധികൃതര്‍ പറയുന്നു.
സെല്ലില്‍ രാംങ്ങിനൊപ്പം സഹതടവുകാരും കാവലലിന് ഗാര്‍ഡും ഉണ്ടായിരുന്നുവത്രേ. എന്നിട്ടും സെല്ലിനകത്ത് ഇയാള്‍ തൂങ്ങിമരിക്കുന്നത് ആരും അറിഞ്ഞില്ലെന്നുള്ളത് ദുരൂഹതയുണ്ടാക്കുന്നുണ്ട്. സംഭവത്തില്‍ ആഭ്യന്തരമന്ത്രാലയം ജയില്‍ അധികൃതരോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications