കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍ബിഐയുടെ പേരില്‍ ഇമെയില്‍ തട്ടിപ്പ്

  • By Lakshmi
Google Oneindia Malayalam News

RBI
ഹൈദരാബാദ്: റിസര്‍വ്വ് ബാങ്കിന്റെ പേരില്‍ വ്യാജ സന്ദേശം പ്രചരിയ്ക്കുന്നു. ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ആര്‍ബിഐയുടെ പേരില്‍ ഇമെയിലുകള്‍ പ്രചരിക്കുന്നത്. പുതിയ സാങ്കേതികത ഉപയോഗിച്ച് പണം സ്വന്തമാക്കുന്നതുള്‍പ്പെടെയുള്ള തട്ടിപ്പുകള്‍ ആസൂത്രണം ചെയ്യുന്നവരാണ് ഈ വ്യാജമെയിലിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. അക്കൗണ്ട് വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാവശ്യപ്പെട്ട് തരുന്ന ലിങ്കിലൂടെ മെയില്‍ ലഭിച്ചയാള്‍ അതിന് ശ്രമിക്കുമ്പോള്‍ തട്ടിപ്പുക്കാര്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളെല്ലാം ലഭിയ്ക്കുന്ന രീതിയിലാണ് ഈ മെയില്‍ പ്രവര്‍ത്തിക്കുന്നതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നു.

ഈ ലിങ്കില്‍ കയറുമ്പോള്‍ നെറ്റ് ബാങ്കിങിന്റെ വിവരങ്ങളാണ് ചോദിക്കുന്നത്, ഒപ്പം കാര്‍ഡ് നമ്പറുകളും സ്വകാര്യ സിവിവി നമ്പറും എല്ലാം ചോദിയ്ക്കുന്നു. ആളുകളില്‍ വിശ്വാസം ജനിപ്പിക്കാനായി തട്ടിപ്പുകാര്‍ ആര്‍ബിഐയുടെ ലോഗോയും മറ്റും ഉപയോഗിക്കുന്നുണ്ട്. പലരും ആര്‍ബിഐ ഇത്തരത്തില്‍ അക്കൗണ്ട് സുരക്ഷ മെച്ചപ്പെടുത്താനായി നേരിട്ട് മെയിലുകള്‍ അയ്ക്കുന്നുവെന്ന സന്തോഷത്തോടെ ലിങ്കില്‍ കയറിയ പലര്‍ക്കും അബദ്ധം പിണഞ്ഞിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

മാത്രമല്ല മെയിലുകള്‍ പക്കാന്‍ തുടങ്ങിയതോടെ ഇതുസംബന്ധിച്ച് ആര്‍ബിഐ ആസ്ഥാനത്ത് സംശയദുരീകരണത്തിനായി വരുന്ന ഫോണ്‍ കോളുകളുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ആര്‍ബിഐ ഇത്തരത്തിലൊരു സോഫ്റ്റ് വേര്‍ വികസിപ്പിച്ചിട്ടില്ലെന്നും ഇത്തരത്തില്‍ ആര്‍ക്കും ഇമെയിലുകള്‍ അയയ്ക്കുന്നില്ലെന്നും ഇക്കാര്യത്തില്‍ എല്ലാവരും ബോധവാന്മാരായിരിക്കണമെന്നും ആര്‍ബിഐ വൃത്തങ്ങള്‍ പറയുന്നു. ഇത്തരം മെയില്‍ വന്നാല്‍തന്നെ സുരക്ഷയെക്കരുത് അവ അവഗണിക്കാനും അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

എക്‌സ്റ്റെന്‍ഷന്‍ അറ്റ് ആര്‍ബിഐ ഡോട്ട് കോം എന്ന രീതിയില്‍ ഒരു മെയില്‍ ഐഡിയും ആര്‍ബിഐയുടെ പട്ടികയിലില്ല. ഓണ്‍ലൈനായി നടക്കുന്ന പലതരം തട്ടിപ്പുകളില്‍ ഒന്നുമാത്രമാണിതെന്ന് ആര്‍ബിഐ അധികൃതര്‍ പറയുന്നു. ഇത്തരത്തില്‍ ബാങ്കുമായി ബന്ധപ്പെട്ടുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ ഏറിവരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്കിടയില്‍ ഇക്കാര്യത്തില്‍ അവബോധമുണ്ടാക്കാനായി ആര്‍ബിഐ ഒരു കാംപെയിന് നടത്താന്‍ ഉദ്ദേശിക്കുന്നുണ്ട്.

ആര്‍ബിഐയുടെ പേരില്‍മാത്രമല്ല ആദായനികുതി വകുപ്പിന്റെ പേരിലും, ഐഎംഎഫിന്റെയും വേള്‍ഡ് ബാങ്കിന്റെയും പേരുലുമെല്ലാം ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നത് പതിവായിരിക്കുകയാണ്. പലതിലും ലോട്ടറി അടിച്ചുവെന്നോ, തൊഴില്‍ ലഭിയ്ക്കുമെന്നോ എല്ലാമുള്ള പ്രലോഭനങ്ങളാണ് ഉണ്ടാവുന്നത്.

English summary
An email allegedly from India's central bank, asking denizens to secure their bank account details with the RBI is fake.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X