ഡിഎംകെ യുപിഎ വിട്ടു; സര്‍ക്കാര്‍ പ്രതിസന്ധിയില്‍

ഇന്നലെ ഇതുസംബന്ധിച്ച് ഡി.എം.കെ. നേതാവ് കരുണാനിധിയുമായി കേന്ദ്രമന്ത്രിമാര്‍ ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും സമവായത്തിലെത്താനായിരുന്നില്ല. ശ്രീലങ്കയ്‌ക്കെതിരേ യു.എന്നില്‍ അവതരിപ്പിക്കപ്പെടുന്ന പ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്യണമെന്ന നിലപാടില്‍ കരുണാനിധി ഉറച്ചു നില്‍ക്കുകയായിരുന്നു. കേന്ദ്രമന്ത്രിമാരായ എ. കെ ആന്റണി, പി. ചിദംബരം, ഗുലാം നബി ആസാദ് എന്നിവരാണ് പ്രധാനമന്ത്രിയുടെ സന്ദേശവുമായി ഇന്നലെ കരുണാനിധിയെ കാണാനായി ചെന്നൈയിലെത്തിയത്.
ഐക്യരാഷ്ട്ര സഭയിലെ പ്രമേയത്തില്‍ ഇന്ത്യയുടെ ഭാഗത്തുനിന്നും രണ്ട് ഭേദഗതികള്‍ വേണമെന്നാണ് ഡി. എം. കെ ആവശ്യപ്പെടുന്നത്. ശ്രീലങ്കന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായ ആക്രമണത്തിനെതിരെ അന്താരാഷ്ട്ര കമ്മീഷന്‍ അന്വേഷണം നടത്തണമെന്നും ഡി എം കെ ആവശ്യപ്പെടുന്നു. ശ്രീലങ്കയുമായി നടക്കാനിരുന്ന പ്രതിരോധ തല ചര്‍ച്ച മാറ്റിവച്ച് കേന്ദ്രസര്‍ക്കാര്‍ കരുണാനിധിയെ അനുനയിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഈ ശ്രമം വിലപ്പോയില്ല.
ശ്രീലങ്കന്‍ സൈന്യം ആഭ്യന്തരയുദ്ധക്കാലത്ത് തമിഴ് വംശജര്‍ക്കെതിരെ നടത്തിയ ആക്രമണങ്ങള്‍ക്കെതിരെയാണ് അമേരിക്ക യു. എന്‍. മനുഷ്യാവകാശ കൗണ്‍സിലില്‍ പ്രമേയം അവതരിപ്പിക്കുന്നത്. ഈ പ്രമേയത്തെ ഇന്ത്യ അനുകൂലിക്കണമെന്ന് തമിഴ് നാട്ടില്‍ ശക്തമാണ്. ശ്രീലങ്കയ്‌ക്കെതിരെ നിലപാട് സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ജയലളിതയും ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications