കര്‍ണാടകയില്‍ മെയ് അഞ്ചിന് തെരഞ്ഞെടുപ്പ്

കാവിക്കോട്ട എന്നൊക്കെ ആലങ്കാരികമായി വിളിക്കാമെങ്കിലും തെക്കേ ഇന്ത്യയിലെ ആദ്യത്തെ ബി ജെ പി സര്‍ക്കാരിന് അത്ര എളുപ്പമായിരിക്കില്ല കാര്യങ്ങള്‍. രണ്ടാമതൊരു തവണ കൂടി അധികാരത്തിലെത്താമെന്ന് ആത്മവിശ്വാസം കടുത്ത പാര്‍ട്ടി അനുഭാവികള്‍ക്ക് പോലും ഉണ്ടാകുമോ എന്ന കാര്യം സ്ംശയമാണ്. അഴിമതി ആരോപണങ്ങളും പാര്‍ട്ടിയിലെ പടലപ്പിണക്കങ്ങളും ചേര്‍ന്ന് ആടിയുലഞ്ഞ ഭരണത്തിന്റെ അഞ്ചുവര്‍ഷമാണ് അവസാനിക്കുന്നത്. യെഡിയൂരപ്പ എന്ന തന്ത്രജ്ഞനായ നായകന് കീഴില്‍ ഭരണം പിടിച്ചെടുത്ത ബി ജെ പിക്ക് അവിടുങ്ങോട്ട് ശനിദശയായിരുന്നു.
കൊണ്ടുനടന്നതും നീയേ ചാപ്പാ, കൊണ്ടുപോയി കൊല്ലിച്ചതും നീയേ ചാപ്പാ എന്ന പോലായിരുന്നു യെഡിയൂരപ്പയും ബി ജെ പിയും പിന്നീട്. ഭരണത്തിന്റെ അഞ്ചുവര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ പാര്‍ട്ടിക്കൊപ്പം യെഡിയൂരപ്പയില്ല. സ്വന്തം പാര്‍ട്ടിയായ കര്‍ണാടക ജനതാ പാര്‍ട്ടി രൂപീകരിച്ച യെഡിയൂരപ്പ ഏത് പക്ഷത്ത് എന്നത് കര്‍ണാടകയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുമെന്നത് തീര്‍ച്ച. ഭൂമിവിവാദത്തില്‍ യെഡിയൂരപ്പ രാജിവെച്ചൊഴിഞ്ഞതിനു പിന്നാലെ സദാനന്ദ ഗൗഡയും പിന്നീട് ജഗദീഷ് ഷെട്ടറും മുഖ്യമന്ത്രി പദത്തിലെത്തി. അഴിമതിയും സ്വജന പക്ഷപാതവുമാണ് കര്‍ണാടകത്തില്‍ പാര്‍ട്ടിയെ ജനങ്ങളില്‍ നിന്നും അകറ്റിയത്.
ലോക് സഭ തെരഞ്ഞെടുപ്പ് ഏത് സമയവും അടുത്തുവരാമെന്ന് നില്‍ക്കുന്ന അവസ്ഥയില്‍ ബി ജെ പിക്ക് ആത്മവിശ്വാസം വീണ്ടെടുക്കാന്‍ കര്‍ണാടകം കൈവിട്ടുപോകാതെ നോക്കിയേ പറ്റൂ. എന്നാല്‍ അടുത്തിടെ നടന്ന തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് ബി ജെ പിക്ക് നേരിട്ടത്. കേന്ദ്രത്തില്‍ വീണ്ടുമൊരു അവസരം ലക്ഷ്യം വെക്കുന്ന കോണ്‍ഗ്രസിനും തിരിച്ചുവരവിനൊരുങ്ങുന്ന ജനതാദളിനും നോട്ടം മറ്റൊന്നല്ല. കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ടായി സ്ഥാമനമേറ്റെടുത്ത ശേഷം രാഹുല്‍ ഗാന്ധിക്ക് മുന്നിലുള്ള ആദ്യത്തെ പ്രധാന വെല്ലുവിളി കൂടിയാണ് കര്‍ണാടക.












Click it and Unblock the Notifications