ഇറ്റാലിയന്‍ ജയിലില്‍ 109 ഇന്ത്യക്കാര്‍

നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് പുറമേ മന്ത്രിമാര്‍ വരെ രംഗത്തത്തെി. ഇരകളുടെ കുടുംബത്തെ പരമാവധി സഹായിച്ചു. ഒടുവില്‍ നയതന്ത്രപ്രതിനിധിയുടെ രേഖാമൂലമുള്ള ഉറപ്പിന്മേല്, സുപ്രീംകോടതിയെപ്പോലും തെററിദ്ധരിപ്പിച്ച് അവരെ കൂളായി രക്ഷപ്പെടുത്തി. ഇനിയവരെ ഇന്ത്യയിലേക്കയക്കില്ലെന്ന് വിദേശകാര്യമന്ത്രാലയംവഴി അറിയിക്കാനും ധൈര്യം കാട്ടി. പൗരന്റെ കാര്യത്തില്‍ ഇറ്റലിക്കുള്ള ശ്രദ്ധ കണ്ട് ഇന്ത്യക്കാരുടെ കണ്ണ് തള്ളിപ്പോയിട്ടുണ്ട് പലകുറി.
ഇറ്റലിയിലും ജയിലുള്ളതല്ലേ, അവിടെ വല്ല ഇന്ത്യക്കാരും കാണുമോ എന്ന സംശയം സ്വാഭാവികം. ഉത്തരം കിട്ടാവുന്നവരോടെല്ലാം ചോദിച്ചു. രേഖകള്‍ക്കുവേണ്ടി പരതി. പറയത്തക്കതായി ഒന്നും കണ്ടത്തൊനായില്ല. ഒടുവില്‍ കിട്ടിയതാകട്ടെ 2010 ഫെബ്രുവരിയില്‍ രാജ്യസഭയിലെ ചോദ്യത്തിനുള്ള മറുപടിക്കുറിപ്പാണ്. ഇന്ത്യക്കാരായ 109 പേര് ഇറ്റലിയിലെ കാരാഗൃഹങ്ങളില്‍ കുടുങ്ങിക്കിടപ്പുണ്ടെന്ന വിവരമാണത്.
അവരെ മോചിപ്പിക്കാന്‍ എന്ത് ചെയ്തെന്ന ചോദ്യത്തിനും അതില്‍ ഉത്തരമുണ്ട്. ജയിലിലുള്ളവരുടെ സ്വകാര്യത ഇറ്റലി കാത്തുസൂക്ഷിക്കുന്നതിനാല്‍ അവിടെ കുടുങ്ങിയവരെ കുറിച്ചുള്ള വിവരങ്ങള്‍ കിട്ടില്ല. എന്തിനാണവര്‍ അകത്തായതെന്ന കാര്യവും അറിയില്ല. ഇറ്റലിയിലെ ജയിലഴിക്കുള്ളിലെ കാര്യത്തെപ്പറ്റി വീണ്ടും ചോദ്യമുയര്‍ന്നപ്പോള്‍ തല്‍സ്ഥിതി നിലനില്‍ക്കുന്നുവെന്നാണ് വിദേശമന്ത്രി സല്മാന് ഖുര്‍ഷിദ് രാജ്യസഭയില്‍ മറുപടി പറഞ്ഞത്.
ഇക്കഴിഞ്ഞ നവംബറിലായിരുന്നു അത്. അതായത് ഇറ്റലിയിലെ ജയിലില്‍ കഴിയുന്ന 109 പേരില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ ആരേയും പുറത്തിറക്കാന്‍ ഇന്ത്യക്കായിട്ടില്ല. ജയിലിലുള്ളവരെപ്പററി വിവരം നല്‍കാനാവില്ലെന്ന ഇറ്റലിയുടെ നിലപാടിനെ എതിര്‍ക്കാനുമായില്ല. വിവരം തരുന്നില്ലെങ്കില്‍ വേണ്ട എന്ന നിലപാടെടുത്ത് കൈയും കെട്ടിയിരിക്കുകയായിരുന്നു കേന്ദ്രസര്‍ക്കാര്‍.
ഇന്ത്യന്‍ ഭരണാധികാരികളുടെ രാജ്യതന്ത്രജ്ഞത കണ്ട് പുച്ഛം തോന്നുന്നുവെന്നാണ് ദില്ലിയിലെ ഒരു നിയമവിദഗ്ദന്റെ ഇക്കാര്യത്തിലുള്ള പ്രതികരണം. ഇറ്റാലിയന്‍ നാവികരുടെ ജാമ്യകാര്യത്തില്‍ ഇന്ത്യയുടെ പരമോന്നത നീതിപീഠമായ സുപ്രീംകോടതിക്ക് നല്കിയ ഉറപ്പ് പുല്ലുപോലെ കാറ്റില്‍ പറത്തിയവരോട് ഇന്ത്യക്കുള്ള വിധേയത്വം അദ്ഭുതകരമാണ്. ഇറ്റലിയില്‍ ഇന്ത്യക്കുമുണ്ടല്ലോ നയതന്ത്രകാര്യാലയം. അവിടെയിരിക്കുന്നവര്‍ വിചാരിച്ചാല്‍ ജയിലിലുള്ള ഇന്ത്യക്കാരെപ്പറ്റി അറിയാനും അവര്‍ക്കെതിരെ ചുമത്തിയ കുറ്റമെന്തെന്നറിയാനും മോചനകാര്യത്തില്‍ ചെറുവിരലനക്കാനെങ്കിലും കഴിയും അഡ്വ. അവി സിങ് കൂട്ടിച്ചേര്‍ത്തു.
ഇക്കാര്യവുമായി ഇറ്റലിയിലെ ഇന്ത്യന്‍ നയതന്ത്രകാര്യാലയവുമായി വാര്‍ത്താ എജന്‍സി പല തവണ ബന്ധപ്പെട്ടപ്പോളും ഒരക്ഷരംപോലും പ്രതികരിക്കാന്‍ അവര്‍ കൂട്ടാക്കിയില്ല. പൗരന്മാരുടെ കാര്യത്തില്‍ ഇന്ത്യയുടെ ശുഷ്കാന്തിക്ക് ഇതില്‍ കൂടുതല്‍ തെളിവ് വേണ്ടല്ലോ? ഇന്ത്യന്‍ തടവ് പുള്ളികളുടെ കാര്യത്തില്‍ നയതന്ത്രാലയം യാതൊരു ഇടപെടലും നടത്താറില്ലെന്നാണ് ഉത്തര ഇറ്റലിയിലെ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് നന്ദകുമാര്‍ കുറുപ്പിന്റെ പ്രതികരണം.
'ജയിലിലുള്ളവരുടെ കാര്യത്തില്‍ സര്‍ക്കാരിന്റെ കൈയിലുള്ള കണക്ക് തീര്‍ത്തും തെറ്റാണെന്ന് മിലനിലെ സിഖ് നേതാവായ സുഖ്ദേവ് സിങ് കാങ് പറഞ്ഞു. 109 പേരല്ല, മറിച്ച് 600-700 പേര് ജയിലിലുണ്ടാകും. പഞ്ചാബില്‍നിന്നുള്ള കര്‍ഷകത്തൊഴിലാളികളാണ് അഴികള്ക്കുള്ളിലായവരില് ഭൂരിപക്ഷവും. രാജ്യത്തേക്ക് അതിക്രമിച്ച് കയറല്‍, കലഹമുണ്ടാക്കല്‍, മോഷണം, കൊലപാതകം തുടങ്ങിയ കുറ്റങ്ങളാണ് പലര്‍ക്കെതിരെയും ചുമത്തിയിരിക്കുന്നത്. ജയിലിലുള്ളവരെപ്പറ്റിയുള്ള വിവരങ്ങള്‍ വളരെ രഹസ്യമായി സൂക്ഷിക്കുന്നതിനാല്‍ യഥാര്‍ഥ ചിത്രം കിട്ടാന്‍ പ്രയാസമാണെന്ന് കാങ് പറഞ്ഞു.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications