ബാര്‍മര്‍ - ആണ്ഭ്രൂണഹത്യയുടെ നാട്

വിശ്വസിച്ചേ മതിയാവൂ, ആണ് ഭ്രൂണഹത്യ നടത്തുകയും പെണ്‍കുട്ടികളുടെ ജനനം ആഘോഷിക്കുകയും ചെയ്യുന്നൊരു ഗ്രാമമുണ്ട് രാജസ്ഥാനില്‍. പടിഞ്ഞാറന്‍ രാജസ്ഥാനിലെ ബാര്‍മെര്‍ ജില്ലയിലാണ് ആണ്‍ഭ്രൂണഹത്യ ഒരു സാധാരണ സംഭവമായി നടക്കുന്നത്. പക്ഷേ ഇതിന് പിന്നിലെ കാര്യങ്ങള്‍ തിരിച്ചറിയുമ്പോള്‍ അത് നമ്മളില്‍ കൂടുതല്‍ ആഘാതം സൃഷ്ടിക്കുമെന്നുറപ്പാണ്.
ആണ്‍കുട്ടികളെ വേണ്ടെന്ന് വെയ്ക്കാന്‍ കാരണമാകുന്നത് പെണ്‍കുട്ടികളുടെ വാണിജ്യ മൂല്യം, സംശയിക്കേണ്ട ലൈംഗിക വ്യാപാരം തന്നെയാണ് പെണ്‍കുട്ടികളെ സ്വാഗതം ചെയ്യാന്‍ ഇവിടുത്തുകാരെ പ്രേരിപ്പിക്കുന്നത്. ബാര്‍മര്‍ ജില്ലയിലെ പല ഗ്രാമങ്ങളിലും ആണ് ഭ്രൂണഹത്യ പതിവാണ്. ഇവിടുത്തെ സ്ത്രീകളാകട്ടെ ലൈംഗികവൃത്തി തൊഴിലാക്കിയവരും. ഗര്‍ഭധാരണം നടന്നുകഴിഞ്ഞാല്‍ സ്ത്രീകള്‍ ലിംഗപരിശോധന നടത്തുകയും ആണ്‍കുട്ടിയാണെന്ന് തിരിച്ചറിയുമ്പോള്‍ ഭ്രൂണഹത്യ നടത്തുകയുമാണ് ചെയ്യുന്നത്. പക്ഷേ കുഞ്ഞ് പെണ്ണാണെന്ന് അറിഞ്ഞുകഴിഞ്ഞാല്പ്പിന്നെ അത് ജനിയ്ക്കുന്നതുവരെ ആഘോഷങ്ങളാണ്.
പെണ്‍കുഞ്ഞ് വളര്‍ന്ന് യുവതിയായിക്കഴിയുമ്പോള് അവളും പതിവ് തൊഴിലായ ലൈംഗികവൃത്തിയിലേയ്ക്ക് എത്തുന്നു. കര്മവസ്, സന്വ്രദ തുടങ്ങിയ സ്ഥലങ്ങളില്‍ ഏതാണ്ട് നാനൂറോളം വീടുകളുണ്ട്. ഇവിടത്തെ ജനസംഖ്യയില്‍ 30ശതമാനം മാത്രമാണ് പുരുഷന്മാരുള്ളത്. കുടുംബം നയിക്കാനായി സ്ത്രീകള്‍ ലൈംഗികവൃത്തിയിലേര്പ്പെടുന്നു. പകല്‍വെളിച്ചത്തില്‍ നടക്കുന്ന നിയമലംഘനം എത്രയോ നാളുകളായി തുടരുന്നതാണ്, ചില എന്‍ജിഒകള്‍ ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നതൊഴിച്ചാല്‍ അധികൃതരുടെ ഭാഗത്തുനിന്നും ഇന്നെവരെ നടപടികളൊന്നും ഉണ്ടായിട്ടില്ല.
സ്ത്രീകള്‍ അണിഞ്ഞൊരുങ്ങി നിന്ന് കച്ചവടക്കാരെ ആകര്‍ഷിക്കുന്നത് ഈ ഗ്രാമങ്ങളിലെ പതിവ് കാഴ്ചയാണ്. സാതിയ എന്നാണ് ഈ വിഭാഗക്കാര്‍ അറിയപ്പെടുന്നത്. 15 മുതല്‍ 45 വയസ്സുവരെയുള്ള സ്ത്രീകളുണ്ട് ഇവിടെ ലൈംഗികവൃത്തി നടത്തുന്നവരുടെ കൂട്ടത്തില്‍. ഈ കുടുംബങ്ങളിലെയെല്ലാം പുരുഷന്മാര് ഈ ജോലിയുടെ ദല്ലാളന്മാരായിട്ടാണ് പ്രവര്‍ത്തിക്കുന്നത്.
പഴയകാലത്ത് രാജ്യത്തിന്റെ പലഭാഗത്തുനിന്നായി കൊണ്ടുവന്ന സ്ത്രീകളെ ഇവിടെ പാര്‍പ്പിയ്ക്കുകയും ഇവര്‍ ലൈംഗികവൃത്തി തൊഴിലായി സ്വീകരിക്കുകയുമാണ് ഉണ്ടായതെന്ന് പറയപ്പെടുന്നു. അന്നത്തെക്കാലത്തെ ജന്മികളും മറ്റുമാണ് ഇവരെ ഈ തൊഴിലിലേയ്ക്ക് തള്ളിവിട്ടത്, അന്ന് ഇക്കൂട്ടത്ല# സാമന്തിയെന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. അക്കാലത്ത് ദേവദാസി സമൂഹത്തിലെ സ്ത്രീകളെപ്പോലെ വലിയ സമ്പന്ന സാഹചര്യത്തിലായിരുന്നു ഇവിടുത്തെ സ്ത്രീകള്‍ കഴിഞ്ഞിരുന്നത്.
എന്നാല്‍ പിന്നീട് കാലം മാറുകയും സാമന്തി സമ്പ്രദായം ഇല്ലാതാവുകയും ചെയ്തതോടെ ഇവരുടെ കുടുംബങ്ങള്‍ ദാരിദ്ര്യത്തില്‍ അകപ്പെടുകയും പട്ടിണിമാറ്റാന്‍ ലൈംഗികവൃത്തി തൊഴിലായി സ്വീകരിക്കേണ്ടിവരുകയും ചെയ്തു. ഇപ്പോള്‍ ഏതാണ്ട് 40-45 വര്‍ഷങ്ങളായി ഇവരുടെ ജീവിതം ഈ നിലയില്‍ത്തന്നെയാണ് മുന്നോട്ടുപോകുന്നത്. ഈ സ്ത്രീകളില്‍ പലര്‍ക്കും അടിസ്ഥാനവിദ്യാഭ്യാസം പോലുമില്ലെന്നതാണ് ഇവര്‍ ഈ അവസ്ഥയില്‍ത്തന്നെ തുടരാന്‍ പ്രധാന കാരണം.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications