ഇറ്റലി: നിലപാട് മാറ്റത്തിന് പിന്നില്‍ ആയുധ ഇടപാട്?

സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന ഇങ്ങനെയാണ് രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ഈ പ്രശ്‌നത്തില്‍ മധ്യസ്ഥതവഹിച്ചിരുന്ന ഇറ്റാലിയിലെ ജൂനിയര്‍ വിദേശകാര്യമന്ത്രി സ്റ്റഫാന്‍ ഡി മിസ്തുര നേരത്ത് ഇറ്റാലിയന്‍ നാവികരുടെ കാര്യത്തില്‍ ഇന്ത്യയ്ക്ക് നിയമനടപടികള്‍ എടുക്കാനുള്ള അവകാശമില്ലെന്നായിരുന്നു വാദിച്ചിരുന്നത്. വളരെ ശക്തമായിട്ടായിരുന്നു മിസ്തു അപകടം നടന്നത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയ്ക്ക് പുറത്താണ് വാദിയ്ക്കുകയും അതുകൊണ്ടുതന്നെ നാവികര്‍ക്ക് ശിക്ഷവിധിക്കാന്‍ ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയ്ക്ക് അര്‍ഹതയില്ലെന്ന് പറയുകയും ചെയ്തിരുന്നു.
ഇരുരാജ്യങ്ങളും തമ്മില്‍ കുറ്റവാളികളെ കൈമാറാനുള്ള കരാര്‍ നിലവിലുണ്ട്. ഈ സാഹചര്യത്തില്‍ ഇരുവരും ഇന്ത്യയിലേക്ക് മടങ്ങേണ്ടതില്ലെന്നായിരുന്നു ഇറ്റലിയുടെ നിലപാട്. എന്നാല്‍ ഇക്കഴിഞ്ഞ മാര്‍ച്ച് 6, 11, 15 തിയതികളില്‍ നടന്ന നയതന്ത്രതലചര്‍ച്ചകളില്‍ മിസ്തുര നിലപാടില്‍ അയവുവരുത്തുകയും നാവികര്‍ക്ക് വധശിക്ഷ നല്‍കില്ലെന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഉറപ്പുകിട്ടാനായി ശ്രമിക്കുകയും ചെയ്തു.
ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള ഉഭയകക്ഷിബന്ധങ്ങളെ ഈ പ്രശ്‌നത്തിലെ നിലപാട് ദോഷകമായി ബാധിയ്ക്കുമെന്ന ചിന്തതന്നെയാണ് ഇറ്റലിയെ മാറ്റത്തിന് പ്രേരിപ്പിച്ചതെന്നാണ് സൂചന. ഇതിനൊപ്പം തന്നെ ഇറ്റലിയിലെ പ്രതിരോധ ഏജന്‍സി ഇന്ത്യയുമായി നടത്താമെന്ന് പ്രതീക്ഷിയ്ക്കുന്ന അറുപതിനായിരം കോടിയുടെ ആയുധ ഇടപാടും ഇക്കാര്യത്തില്‍ ഇറ്റലിയെ പുനര്‍വിചിന്തനത്തിന് പ്രേരിപ്പിച്ച പ്രധാന കാരണമെന്നാണ് കരുതപ്പെടുന്നത്.
ഈ ആയുധ കരാറുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്ക് കടുത്ത നിലപാടുകള്‍ സ്വീകരിച്ചേയ്ക്കാന്‍ കഴിഞ്ഞേയ്ക്കുമെന്നകാര്യം ഇറ്റാലിയന്‍ അധികൃതരെ ചിന്തിപ്പിച്ചിരിയ്ക്കാം. മാത്രമല്ല ഹെലികോപ്റ്റര്‍ ഇടപാട് കരാര്‍ സംബന്ധിച്ച അഴിമതി പ്രശ്‌നങ്ങള്‍ ഇതിനോടകം തന്നെ ഇറ്റാലിയന്‍ പ്രതിരോധ ഏജന്‍സിയായ ഫിന്‍മെക്കാനിക്കയ്ക്ക് നാണക്കേടുണ്ടായിട്ടുണ്ട്. അഴിമതി കണ്ടെത്തിയതിനെത്തുടര്‍ന്ന് ഫിന്‍മെക്കാനിക്കയുടെ ചെയര്‍മാന്‍ ഗുസിപ്പി ഒറിസി അറസ്റ്റിലാവുകയും ചെയ്തിരുന്നു.
ഇതുമായി ബന്ധപ്പെട്ട വസ്തുതകള്‍ തന്നെയാണ് മിസ്തുരയെ നിലപാട് മയപ്പെടുത്താന്‍ പ്രേരിപ്പിച്ചതെന്നുവേണം കരുതാന്‍. ഇറ്റാലിയന്‍ പ്രധാനമന്ത്രി അധ്യക്ഷനായ കമ്മിറ്റിയ്ക്കുമുന്നില്‍ വെയ്ക്കാനായി നാവികര്‍ക്ക് വധശിക്ഷ നല്‍കില്ലെന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മിസ്തുര ഉറപ്പ് ആവശ്യപ്പെടുകയായിരുന്നു. ഈ കേസ് അത്യപൂര്‍വ്വമായ കേസല്ലാത്തതിനാല്‍ ഇന്ത്യ ഇക്കാര്യം ഉറപ്പ് നല്‍കുകയുംചെയ്തിട്ടുണ്ട്.
കടല്‍ക്കൊല കേസാവുകയും നാവികര്‍ അറസ്റ്റിലാവുകയും ചെയ്തശഷം ഇറ്റിലയുമായുള്ള ബന്ധങ്ങള്‍ക്ക് കോട്ടമുണ്ടാകാത്ത തരത്തിലുള്ള നിലപാടുകളായിരുന്നു ഇന്ത്യന്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കൈക്കൊണ്ടിരുന്നത്. അതുകൊണ്ടുതന്നെയാണ് മാര്‍ച്ച് 22ന് തിരിച്ചെത്തണമെന്ന ഉപാധിയില്‍ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായി നാവികര്‍ക്ക് നാട്ടില്‍ പോകാന്‍ അനുവാദം നല്‍കിയിരുന്നതും.
നാവികരെ തിരിച്ചയയ്ക്കില്ലെന്ന ഇറ്റലിയുടെ നിലപാട് വലിയ വിവാദങ്ങള്‍ക്കാണ് വഴിവച്ചത്. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥതന്നെ പുതിയ സംഭവവികാസങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു.
കോടതിയലക്ഷ്യക്കേസില്‍ കുടുങ്ങിയ ആദ്യസ്ഥാനപതിയെന്ന വിശേഷണം ഇതോടുകൂടി ഇറ്റാലിയന്‍ സ്ഥാപനപതി ഡാനിയേല്‍ മാഞ്ചിനിയ്ക്ക് സ്വന്തമായി. ഇദ്ദേഹം രാജ്യം വിടാതിരിക്കാനായി വിമാനത്താവളങ്ങളിലെല്ലാം വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
പ്രശ്‌നത്തില്‍ പഴുതുതേടിക്കൊണ്ട് യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുമായി മാഞ്ചിനി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചുവെങ്കിലും അനുവാദം ലഭിച്ചില്ല.












Click it and Unblock the Notifications