കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനാധിപത്യത്തിലും രാജാവായിരുന്ന സാമൂതിരി

Google Oneindia Malayalam News

pks raja
കോഴിക്കോട്: ജനാധിപത്യത്തിന്റെ കാലമായിരിക്കാം ഇത്. രാജഭരണത്തിന്റെ കഥകള്‍ എന്നോ കഴിഞ്ഞിരിക്കാം. എന്നാലും സാമൂതിരി പി കെ എസ് രാജ കോഴിക്കോട്ടുകാര്‍ക്ക് രാജാവ് തന്നെയായിരുന്നു. കിരീടവും ചെങ്കോലുമില്ലാതെ തന്റെ നാടിനെയും നാട്ടുകാരെയും സ്‌നേഹിച്ച ജനപ്രിയനായ രാജാവ്. മലബാറിന്റെ സാംസ്‌കാരിക കേന്ദ്രമായ കോഴിക്കോട്ടെ ജനങ്ങള്‍ തങ്ങളുടെ പ്രിയപ്പെട്ട രാജാവ് ഒപ്പമുണ്ടാകാന്‍ ആഗ്രഹിച്ചു. സാമൂഹികമോ സാംസ്‌കാരികമോ ആയ ആഘോഷങ്ങള്‍ക്കെല്ലാം അവര്‍ അദ്ദേഹത്തെ മുഖ്യസ്ഥാനത്തിരുത്തി.

നൂറ്റി രണ്ടാമത്തെ വയസ്സില്‍ സാമൂതിരി രാജ എന്ന പി കെ എസ് രാജ മണ്‍മറയുമ്പോള്‍ ഇല്ലാതാകുന്നത് നൂറ്റാണ്ടുകളെ ബന്ധിപ്പിക്കുന്ന ഒരു കണ്ണിയാണ്. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് 2013 മാര്‍ച്ച് 27ന് രാവിലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു സാമൂതിരി പി കെ എസ് രാജയുടെ അന്ത്യം. മരണസമയത്ത് മക്കളും മരുമക്കളും അടക്കമുള്ള ബന്ധുക്കള്‍ സമീപത്തുണ്ടായിരുന്നു. സംസ്‌കാരം വൈകുന്നേരം നാല് മണിക്ക് തിരുവണ്ണൂരിലെ കുടുംബ ശ്മശാനത്തില്‍.

സ്വതസിദ്ധമായ ചെറുചിരിയോടെ തന്റെ സാന്നിധ്യം കൊണ്ട് വേദികളെ സമ്പന്നമാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ദേശത്തെ മതസൗഹാര്‍ദ്ദം നിലനിര്‍ത്തുന്നതിനും ജാതിഭേദമന്യേ എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകാനും കഴിഞ്ഞു എന്നതു തന്നെയാണ് സാമൂതിരി രാജാവിന്റെ ഏറ്റവും വലിയ വിജയം. തളി അമ്പലവും കുറ്റിച്ചിറ മിസ്‌കാല്‍ പള്ളിയും പൈതൃക കേന്ദ്രമാക്കി മാറ്റിയപ്പോള്‍ കോഴിക്കോട് ഖാസിക്കൊപ്പം മുന്‍നിരയില്‍ പ്രവര്‍ത്തിച്ച സാമൂതിരി രാജാവിനെ കോഴിക്കോട്ടുകാര്‍ മറക്കാനിടയില്ല.

തളി ശിവക്ഷേത്രം, വളയനാട് ദേവീ ക്ഷേത്രം, തിരുനാവായ, ആലത്തിയൂര്‍, തൃപ്പങ്ങോട് എന്നിങ്ങനെ നാല്‍പതോളം ക്ഷേത്രങ്ങളും കോഴിക്കോട്ടെ ഏറ്റം പ്രശസ്തമായ കോളേജായ ഗുരുവായൂരപ്പന്‍ കോളേജ്, ഗണപത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിങ്ങനെയുള്ള സ്‌കൂളുകളും സാമൂതിരി രാജാവിന്റെ കീഴിലുണ്ട്. 2003 ലാണ് പി കെ എ് രാജ കോഴിക്കോട് സാമൂതിരിയായി സ്ഥാനമേല്‍ക്കുന്നത്. ഏട്ടനുണ്ണി രാജയുടെ വിയോഗത്തെ തുടര്‍ന്നായിരുന്നു ഇത്.

English summary
Zamorin of Kozhikode PKS Raja died due to old age in a private hospital today.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X