ശിരോവസ്ത്രം: മുസ്ലീം വിദ്യാര്‍ത്ഥിനിയെ പുറത്താക്കി

സംഭവത്തെക്കുറിച്ച് ആദ്യം ഒരു പ്രാദേശിക ടിവിയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതിന് പിന്നാലെ ക്രാസ്‌നോയാര്‍സ്‌ക് ജില്ലാ അധികൃതര്‍ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ ഉത്തരവിട്ടു. വിദ്യാര്‍ത്ഥിനിയെ പുറത്താക്കിയതിലെ നിയമപരമായ കാര്യങ്ങളെക്കുറിച്ചാണ് അന്വേഷണം നടക്കുന്നത്. ഒരു വിദ്യാര്‍ത്ഥിനിയെ വസ്ത്രധാരണ നിയമം തെറ്റിച്ചതിന്റെ പേരില്‍ പുറത്താക്കിയതായി ക്രാസ്‌നോയാര്‍സ്‌ക് സ്‌റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി സ്ഥിരീകരിച്ചിട്ടുണ്ട്, പക്ഷേ വിദ്യാര്‍ത്ഥിനിയുടെ പേരും മറ്റു വിവരങ്ങളും പുറത്തുവിട്ടിട്ടില്ല.
ആഭ്യന്തര നിയമം ലംഘിച്ചതിന്റെ പേരിലാണ് വിദ്യാര്‍ത്ഥിനിയെ പുറത്താക്കിയതെന്നാണ് പറയുന്നതെങ്കിലും ഏത് നിമയമാണ് ലംഘിട്ടത് എന്നതിനെക്കുറിച്ച് വിശദീകരിക്കാന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി അധികൃതര്‍ തയ്യാറായിട്ടില്ല. ഫെബ്രുവരിയില്‍ പുറത്തിറക്കിയ സ്‌കൂള്‍ നിയമാവലി പ്രകാരം വിദ്യാര്‍ഥികള്‍ അവരുടെ മതപരമായ അടയാളങ്ങള്‍ ധരിച്ചുകൊണ്ട് സര്‍വ്വകലാശാലയില്‍ വരരുതെന്ന് വ്യക്തമാക്കിയിട്ടുണ്ടത്രേ. ശിരോവസ്ത്രവും, ബീച്ച് വസ്ത്രങ്ങളും പുറത്തിടുന്ന സാധാരണവസ്ത്രങ്ങളുമെല്ലാം വിലക്കുള്ള വസ്ത്രങ്ങളുടെ കൂട്ടത്തില്‍പ്പെടും. ഇക്കാര്യം സര്‍വ്വകലാശാലയുടെ വെബ്‌സൈറ്റിലും വിശദമാക്കിയിട്ടുണ്ട്.
2012ല്‍ റഷ്യയിലെ സ്റ്റാവ്രോപോളില്‍ ശിരോവസ്ത്രം സംബന്ധിച്ച് വലിയ വാദപ്രതിവാദങ്ങള്‍ നടന്നിരുന്നു. അന്ന് ശിരോവസ്ത്രം ധരിച്ചെത്തിയതിന്റെ പേരില്‍ ഒരു സ്‌കൂളില്‍ നിന്നും കുറേയേറെ വിദ്യാര്‍ഥിനികളെ പുറത്താക്കിയിരുന്നു. തുടര്‍ന്ന് ഈ ഭാഗത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങലെല്ലാം ശിരോവസ്ത്രത്തിന് വിലക്ക് കൊണ്ടുവന്നിരുന്നു. മാര്‍ച്ച് മാസത്തില്‍ തദ്ദേശീയരായ ചില വ്യക്തികള്‍ അപ്പീല്‍ നല്‍കിയതിനെത്തുടര്‍ന്ന് കോടതി ഇക്കാര്യം പരിഗണിക്കുകയും വിലക്ക് പിന്‍വലിക്കേണ്ടെന്ന് തീരുമാനിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഇപ്പോള്‍ വീണ്ടും വിദ്യാഭ്യാസ സ്ഥാപനത്തിലെ ശിരോവസ്ത്രധാരണം വിവാദമായിരിക്കുന്നത്.
റഷ്യന്‍ ജനസംഷ്യയില്‍ ഏതാണ്ട് ഏഴ് ശതമാനത്തോളം പേര്‍ ഇസ്ലാം മതവിശ്വാസികളാണ്. രാജ്യത്തിന്റെ വടക്കന്‍ കോകാസസ് ഭാഗം മുസ്ലീം ഭൂരിപക്ഷ പ്രദേശമാണ്.












Click it and Unblock the Notifications