കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടല്‍ക്കൊലക്കേസ് എന്‍ഐഎ അന്വേഷിക്കും

Google Oneindia Malayalam News

nia
ദില്ലി: ഇറ്റാലിയന്‍ നാവികര്‍ കുറ്റക്കാരായ വിവാദമായ കടല്‍ക്കൊലക്കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറി. കേസിന്റെ അന്വേഷണവും പ്രോസിക്യൂഷന്‍ ചുമതലയുമാണ് എന്‍ ഐ എയ്ക്ക് കൈമാറിയത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര, നിയമ മന്ത്രാലയങ്ങള്‍ നേരത്തെ ധാരണയിലെത്തിയിരുന്ന സാഹചര്യത്തിലാണ് തീരുമാനം.

കൊല്ലം സ്വദേശികളായ രണ്ട മത്സ്യബന്ധന തൊഴിലാളികളാണ് കടലിലെ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. എന്നാല്‍ ഈ കേസ് അന്വേഷിക്കാന്‍ കേരള പോലീസിന് അധികാരമില്ലെന്ന് സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. വിചാരണ തുടങ്ങുമ്പോള്‍ പ്രോസിക്യൂഷന്‍ ഭാഗത്തു ഹാജരാകാന്‍ കേരള പോലിസിന് തടസ്സങ്ങള്‍ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ദേശീയ അന്വേഷണ ഏജന്‍സി കേസ് ഏറ്റെടുക്കുന്നത്.

തീവ്രവാദവും രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കേസുകളാണ് സാധാരണ ഗതിയില്‍ ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കാറുള്ളത്. എന്നാല്‍ കടല്‍ക്കൊല കേസില്‍ വിദേശ രാജ്യവുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ട് കേസ് എന്‍ ഐ എ അന്വേഷിക്കുന്നതില്‍ അപാകതയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇറ്റാലിയന്‍ നാവികര്‍ക്ക് ഇന്ത്യന്‍ നിയമത്തിനു കീഴില്‍ വിചാരണ ഉറപ്പാക്കലാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാട്.

നേരത്തെ കേസ് വിചാരണയ്ക്കായി കൊല്ലത്ത് പ്രത്യക കോടതി വേണമെന്ന കേരളത്തിന്റെ ആവശ്യം നിരാകരിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇറ്റാലിയന്‍ നാവികരുടെ വിചാരണ ദില്ലി പട്യാല കോടതിയിലാണ് നടക്കുക. ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റീസാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.

English summary
Ministry of home affairs handed over the Italian marines case to National Investigation Agency. 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X