മൊബൈല്‍ ടവറിന് മുകളില്‍ കയറി എംഎല്‍എയുടെ പ്രതിഷേധം
ജയ്പൂര്‍: ജനവാസമുള്ള സ്ഥലത്തുനിന്നും മൊബൈല്‍ ഫോണിന്റെ ടവറുകള്‍ മാറ്റണമെന്ന ആവശ്യമുന്നയിച്ചുകൊണ്ട് എംഎല്‍എ ടവറില്‍ കയറി പ്രതിഷേധിച്ചു. ടവറുകള്‍ മാറ്റണമെന്ന ആവശ്യം അധികൃതര്‍ കണക്കിലെടുക്കാതിരുന്നതിനെത്തുടര്‍ന്നാണ് രാജസ്ഥാനിലെ ചിറ്റോര്‍ഗഡിലെ കോണ്‍ഗ്രസ് എംഎല്‍എ പ്രകാശ് ചന്ദ്ര ചൗധരി വ്യത്യസ്തമായ സമരമാര്‍ഗ്ഗം സ്വീകരിച്ചത്.
ചൗധരി ടവറിന് മുകളില്‍ കയറി പ്രതിഷേധം തുടങ്ങി അഞ്ചു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ടവറുകള്‍ നീക്കാമെന്ന് ജില്ലാ ഭരണകൂടം ഉറപ്പു നല്‍കി. തുടര്‍ന്നാണ് അദ്ദേഹം താഴെയിറങ്ങാന്‍ തയ്യാറായത്. എംഎല്‍എ ടവറില്‍ കയറിയെന്ന വിവരമറിഞ്ഞയുടന്‍ ജില്ലാഭരണകൂടം ഉദ്യോഗസ്ഥരും പൊലീസും സ്ംഭവസ്ഥലത്തെത്തിയിരുന്നു. എല്ലാവരും കൂടി താഴെയിറങ്ങണമെന്ന് ആവശ്യപ്പെട്ടെങ്കിലും എംഎല്‍എ വഴങ്ങിയില്ല.
ബാദിസാദ്രി പ്രദേശത്തെ ജനവാസമേഘലയില്‍ സ്ഥാപിച്ച ടവറുകള്‍ മാറ്റണമെന്നായിരുന്നു എംഎല്‍എയുടെ ആവശ്യം. ടവറുകളില്‍ നിന്നുള്ള വികിരണം ജനങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ചൗധരി അവ ജനവാസമില്ലാത്ത സ്ഥലങ്ങളിലേയ്ക്ക് മാറ്റി സ്ഥാപിക്കണമന്ന് ആവശ്യപ്പെട്ടു.
ജനങ്ങളുടെ പരാതി അധികാരികള്‍ ചെവിക്കൊള്ളാഞ്ഞതുമൂലമാണ് തനിയ്ക്കിത്തരത്തില്‍ സമരം നടത്തേണ്ടിവന്നതെന്ന് പിന്നീട് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications