കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗണേഷ് - യാമിനി കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും

Google Oneindia Malayalam News

ganesh-yamini
തിരുവനന്തപുരം: മുന്‍മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെയും ഭാര്യ യാമിനി തങ്കച്ചിയുടെയും പരാതികള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഭാര്യ യാമിനി തങ്കച്ചി നല്‍കിയ പരാതിയില്‍ ഗണേഷ് കുമാറിനെതിരെ ഗാര്‍ഹിക പീഡന നിയമപ്രകാരം തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജാമ്യമില്ലാ വകുപ്പുകളടക്കം ചുമത്തിയാണ് കേസ്. ഗാര്‍ഹിക പീഡനത്തിനുള്ള 498, മര്‍ദ്ദിച്ചതിനുള്ള 324 എന്നീ വകുപ്പുകളാണ് ഗണേഷിനെതിരെ ചുമ്ത്തിയിട്ടുള്ളത്. ഗാര്‍ഹിക പീഡനത്തിനുള്ള 498 ആണ് ഇതില്‍ ജാമ്യമില്ലാ വകുപ്പ്.

അതേസമയം മര്‍ദ്ദിച്ചതിനുള്ള 324, ഭീഷണിപെടുത്തിയതിനുള്ള 506 എന്നീ വകുപ്പുകള്‍ പ്രകാരം യാമിനിക്കെതിരെ ഗണേഷ് കുമാര്‍ നല്‍കിയ പരാതിയിലും മ്യൂസിയം പോലീസ് കേസെടുത്തിട്ടുണ്ട്. കേസ് കൈകാര്യം ചെയ്യേണ്ടതിനെ സംബന്ധിച്ച് ഉന്നത അധികാരികള്‍ ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. മുഖ്യമന്ത്രി ഇന്നലെ രാത്രി ഡി ജി പി കെ എസ് ബാല സുബ്രഹ്മണ്യവുമായും എ ഡി ജി പി ഹേമചന്ദ്രനുമായും ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തി.

യാമിനിക്ക് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്താനും തീരുമാനം ആയിട്ടുണ്ട്. ഇതിനായ അഞ്ച് പോലീസുകാരെ നിയോഗിക്കും. അതേസമയം ഗണേഷ് കുമാറിന്റെ രാജിക്കത്ത് ഗവര്‍ണറുടെ ഓഫീസില്‍ എത്തിച്ചു. പാറ്റ്‌നയിലുള്ള ഗവര്‍ണര്‍ക്ക് ഫാക്‌സ് മാര്‍ഗം രാജിക്കത്ത് കൈമാറും.

ഗണേഷ് വിഷയത്തില്‍ പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് നിയമ സഭ സ്തംഭിച്ചു. വിഷയത്തില്‍ മുഖ്യമന്ത്രി രാജിവെക്കണം എന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷാംഗങ്ങള്‍ സഭാ നടപടികള്‍ തടസ്സപ്പെടുത്തിയത്. മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചതായി പ്രതിപക്ഷം ആരോപിച്ചു. ഗണേഷ് - യാമിനി വിഷയം വാര്‍ത്തകളാക്കിയ പത്രിക്കട്ടിംഗുകളടക്കമാണ് പ്രതിപക്ഷം ഇന്ന് സഭയിലെത്തിയത്.

English summary
Crime branch will investigate complaints of KB Ganesh Kumar and his wife Yamini Thankachi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X