Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെന്നിത്തലയോ മുരളിയോ ഗണേഷിന് പകരക്കാരന്‍

തിരുവനന്തപുരം: കുടുംബപ്രശ്‌നം വീടിന് പുറത്തെത്തി മന്ത്രിപ്പണി പോയ ഗണേഷ് കുമാറിന് പകരം ആരാവും മന്ത്രിസ്ഥാനത്തെത്തുക? സ്ഥാനമോഹികള്‍ക്ക് പഞ്ഞമില്ലാത്ത യു ഡി എഫില്‍ ചര്‍ച്ചകള്‍ മന്ത്രിക്കസേരയ്ക്കു വേണ്ടിയുളള ചര്‍ച്ചകള്‍ സജീവമായിക്കഴിഞ്ഞിരിക്കുകയാണ്. ഗണേഷ് കുമാറിന്റെ രാജി ഗവര്‍ണര്‍ സ്വീകരിച്ചതോടെ പകരക്കാരനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ശക്തമായി.

കോണ്‍ഗ്രസിന് തന്നെയായിരിക്കും മന്ത്രിസ്ഥാനം എന്നാണ് കരുതപ്പെടുന്നത്. പകരമൊരു എം എല്‍ എയെ മന്ത്രിയാക്കാന്‍ തത്ക്കാലം കേരള കോണ്‍ഗ്രസ് ബിക്ക് ഇല്ലാത്തതുകൊണ്ട് കോണ്‍ഗ്രസ് മന്ത്രിസ്ഥാനം ഏറ്റെടുത്താല്‍ മറുത്തുപറയാന്‍ ബാലകൃഷ്ണ പിള്ളയ്ക്കും കഴിയില്ല. വി ഡി സതീശന്‍, കെ മുരളീധരന്‍, ശിവദാസന്‍ നായര്‍ എന്നിവരില്‍ ഒരാളായിരിക്കും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുക.

chennithala-murali

എന്‍ എസ് എസിനുകൂടി അഭിമതനായ ഒരാളായിരിക്കണം മന്ത്രി എന്ന അഭിപ്രായം മുന്നണിയിലുണ്ട്. ഈ സാഹചര്യത്തിലാണ് കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല കൂടി മന്ത്രിസഭയിലേക്ക് എത്തുമോ എന്ന സംശയം ബലപ്പെടുന്നത്. മന്ത്രിസഭാ പുനസംഘടനയെക്കുറിച്ചും ആലോചനകള്‍ നടക്കുന്നുണ്ട്. മന്ത്രിസഭാ പുനസംഘടന ഉണ്ടാകുമെങ്കില്‍ രമേശ് ചെന്നിത്തല കൂടി മന്ത്രിസഭയിലെത്തിയേക്കുമെന്നാണ് കരുതുന്നത്.

വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഗണേഷ് കുമാറിന്റെ വകുപ്പുകള്‍ മുഖ്യമന്ത്രി തന്നെ ഏറ്റെടുക്കുന്നതാണ് നല്ലത് എന്നും അഭിപ്രായം ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ അഭിപ്രായം മുഖ്യമന്ത്രി അംഗീകരിച്ചില്ല. സ്‌പോര്‍ട്‌സ്, വനം, സിനിമ എന്നീ വകുപ്പുകളാണ് ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ഗണേഷ് കുമാര്‍ കൈകാര്യം ചെയ്തിരുന്നത്. മാസങ്ങള്‍ നീണ്ട വിവാദങ്ങള്‍ക്കൊടുവില്‍ ഇന്നലെ രാത്രിയാണ് മുഖ്യമന്ത്രിയുടെ പക്കലെത്തി ഗണേഷ് രാജിക്കത്ത് സമര്‍പ്പിച്ചത്.

തന്റെ ചോരയ്ക്കുവേണ്ടി ചിലര്‍ ദാഹിക്കുന്നുണ്ടെന്നാണ് ഗണേഷ് കുമാര്‍ നിയമസഭയില്‍ നടത്തിയ വിശദീകരണ പ്രസംഗത്തില്‍ പറഞ്ഞത്. അവരാണ് തനിക്കെതിരെ ഗൂഡാലോചന നടത്തിയത്. ഈ കറുത്ത ശക്തികള്‍ ഒരുനാള്‍ പുറത്തുവരുമെന്ന ഗണേഷിന്റെ പ്രസ്താവന മന്ത്രിയാകാന്‍ പോകുന്ന ആളെ ലക്ഷ്യം വച്ചുകൊണ്ടല്ല എന്ന് കരുതാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+