കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മകളെ രക്ഷിക്കാന്‍ ശ്രമിച്ച പൂജാരി കൊല്ലപ്പെട്ടു

  • By Leena Thomas
Google Oneindia Malayalam News

ചെന്നൈ: മകളെ ആക്രമികളില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ 63വയസ്സുകാരനായ തിരുമല തിരുപ്പതി ക്ഷേത്ര പൂജാരി കൊല്ലപ്പെട്ടു. തലയില്‍ സ്റ്റീല്‍ പൈപ്പുകൊണ്ടുള്ള മര്‍ദ്ദനമാണ് മരണകാരണമെന്ന് ചെങ്കല്‍ പേട്ട പോലിസ് പറഞ്ഞു. വി ടി രാമന്‍ എന്ന തിരുപ്പതി പൂജാരിയാണ് അക്രമികളുടെ മര്‍ദ്ദനമേറ്റ് ചൊവ്വാഴ്ച മരിച്ചത്.

രാമനും 25വയസ്സുകാരി മകളുമായ പത്മശ്രീയുമൊത്ത് ഭാര്യയുടെ ചരമവാര്‍ഷികം ആചരിക്കാന്‍ വേണ്ടി ചെങ്കല്‍ പേട്ടിലുള്ള മൂത്ത മകളായ ജയശ്രീയുടെ അടുത്തേക്ക് പോയതായിരുന്നു. ജയശ്രീ ഭര്‍ത്താവിനൊത്ത് ചെങ്കല്‍ പേട്ടയിലെ വെങ്കട്ടാപുരത്തിലാണ് താമസിക്കുന്നത്.

ചടങ്ങുകള്‍ക്കു ശേഷം രാമനും കൊച്ചുമകളും കൂടി നടക്കാനിറങ്ങിയ സമയത്ത് ഒരു കൂട്ടം ചെറുപ്പക്കാര്‍ വന്ന് പത്മശ്രീയെ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചു. ഇത് തടയാന്‍ ശ്രമിച്ച പൂജാരിയോട് ആക്രമികള്‍ മോശമായി പെരുമാറുകയും മര്‍ദ്ദിക്കുകയും ചെയ്തു. എന്നിട്ടും പൂജാരി മകളെ രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു. പക്ഷേ ആക്രമികളിലൊരാള്‍ പൂജാരിയുടെ തലയില്‍ സ്റ്റീല്‍ പൈപ്പുകൊണ്ട് അടിക്കുകയും വേദന കൊണ്ട് പുളഞ്ഞ പൂജാരിക്കു നേരെ ആക്രമികളെല്ലാവരും ആഞ്ഞടുക്കുകയും ബോധം മറയുന്നതു വരെ പൂജാരിയെ മര്‍ദ്ദിക്കുകയും ചെയ്തു.

കൊച്ചുമകളായ അക്ഷയശ്രീ സഹായത്തിനു വേണ്ടി ഒച്ച വെച്ച് ആളുകളെ കൂട്ടി. ആളുകള്‍ എത്തിയപോഴെക്കും ആക്രമികള്‍ കടന്നു കളഞ്ഞു. രാമനെയും പത്മശ്രീയെയും കറ്റന്‍ കുളത്തൂരിലെ ആശുപത്രിയില്‍ ഉടനെ തന്നെ പ്രവേശിപ്പിച്ചെങ്കിലും രാമന്റെ ജീവന്‍ നിലനിറത്താനായില്ല. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പത്മശ്രീക്കും തലക്ക ഗുരുതരമയി പരിക്കേറ്റിട്ടുണ്ട്.

എന്നാലും മരുന്നുകളോട് പ്രതികരിക്കുന്നതിനാല്‍ പ്രതീക്ഷയുണ്ടെന്നും പറഞ്ഞു. രാമന്റെ മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക വിട്ടു കൊടുക്കുമെന്ന് കാഞ്ചിപുരം പോലിസ് സുപ്രണ്ട് സേവ്യര്‍ ധന്‍രാജ് പറഞ്ഞു. ആക്രമികള്‍ക്കെതിരായ തിരച്ചില്‍ തുടരുകയാണെന്നും ഉടനെ തന്നെ ഇവരെ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു.

ചെങ്കല്‍ പേട്ട പോലിസ് ആക്രമികള്‍ക്കെതിരെ ഇവര്‍ക്കെതിരെ കൊലപാതക കുറ്റത്തിനും പീഡനശ്രമത്തിനുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

English summary
Five young goons launched a murderous attack on a 63-year-old priest, attached to the Thirumala Temple in Tirupati, after he objected to their harassment of his daughter in Chengalpet,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X