പത്തനാപുരത്ത് യാമിനി സ്ഥാനാര്‍ത്ഥിയാകുമോ?

പിള്ള ഉദ്ദേശിച്ചത് യാമിനി തങ്കച്ചിയെത്തുന്നെയാണെന്നാണ് സംസ്ഥാനത്തെ രാഷ്ട്രീയവൃത്തങ്ങളില്‍ പറഞ്ഞുകേള്‍ക്കുന്നത്. കുടുംബവഴക്കിന്റെയോ പാര്‍ട്ടിയുമായുള്ള പ്രശ്നത്തിന്റെയോ പേരില്‍ ഗണേഷിന് എംഎല്‍എ സ്ഥാനംകൂടി രാജിവെയ്ക്കേണ്ടിവന്നാല്‍ പത്തനാപുരത്ത് ഉപതിരഞ്ഞെടുപ്പ് വരും.
ഉപതിരഞ്ഞെടുപ്പിനുള്ള സാഹചര്യമുണ്ടായാല്‍ താന്‍ മത്സരിക്കില്ലെന്ന കാര്യം പിള്ള വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടി മൊത്തത്തില്‍ ഗണേഷിനോട് ഇടഞ്ഞുനില്‍ക്കുന്നതിനാല്‍ യാമിനി മത്സരിക്കുകയാണെങ്കില്‍ അക്കാര്യത്തില്‍ പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും എതിര്‍പ്പുണ്ടാകില്ലെന്നാണ് സൂചന. മാത്രമല്ല യാമിനി സ്ഥാനാര്‍ത്ഥിയായാല്‍ സഹതാപതരംഗത്തിനും സാധ്യതയുണ്ട്.
രാഷ്ട്രീയത്തില്‍ മുന്പരിചയമൊന്നുമില്ലാതെ സിനിമയുമായി നടന്ന മകനെ പിടിച്ച് സ്ഥാനാര്‍ത്ഥിയാക്കി ജയിപ്പിച്ച് മന്ത്രസ്ഥാനം വരെ എത്തിച്ച് പിള്ള തന്റെ മിടുക്ക് തെളിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പുതിയ പ്രശ്നങ്ങളുടെയും ഗാര്‍ഹിക പീഡന ആരോപണങ്ങളുടെയും മറ്റും പശ്ചാത്തലത്തില്‍ യാമിനിയെ വിജയിപ്പിച്ചെടുക്കല്‍ പിള്ളയ്ക്ക് അത്ര പ്രയാസമുള്ള കാര്യമാകില്ല. നേരത്തേ ഭര്‍ത്താവുമായി മാത്രമേ പ്രശ്നങ്ങളുള്ളുവെന്നും അച്ഛന് തന്നോടൊപ്പമാണെന്നും വാര്‍ത്താസമ്മേളനത്തിനിടെ യാമിനി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. മത്സരിക്കണമെന്ന നിര്‍ദ്ദേശം പിള്ള മുന്നോട്ടുവച്ചാല്‍ യാമിനി അത് നിരസിക്കാനുള്ള സാധ്യതകളും കുറവാണ്.
പാര്‍ട്ടിയില്‍ നിന്ന് മറ്റാരെങ്കിലും മത്സരിച്ചാല്‍ നിലവിലുള്ള സാഹചര്യത്തില്‍ സീറ്റ് നിലനിറുത്താനാകുമോ എന്ന് ഉറപ്പില്ല, പക്ഷേ യാമിനിയാകുമ്പോള് ഇക്കാര്യത്തില്‍ ഏറെക്കുറെ ഉറപ്പുണ്ട്. യാമിനിയെ ജയിപ്പിക്കാന്‍ കഴിഞ്ഞാല്‍ ഗണേഷുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ യുഡിഎഫുമായും കോണ്‍ഗ്രസുമായും ഇടഞ്ഞുനില്‍ക്കുന്ന പിള്ളയ്ക്ക് അത് വലിയ ഗുണം ചെയ്യും. മാത്രമല്ല പാര്‍ട്ടിയെ ധിക്കരിച്ചുകൊണ്ടിരുന്ന ഗണേഷിനും ഇതിലൂടെ വലിയ തിരിച്ചടി നല്കാന് പിള്ളയ്ക്ക് കഴിയും.
എംഎല്‍എ സ്ഥാനം രാജിവെയ്ക്കില്ലെന്ന് ഗണേഷ് വ്യക്തമാക്കിയിട്ടുള്ളതിനാല്‍ തല്ക്കാലം ഒരു ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങാന്‍ സാധ്യതയില്ല. എന്നാല്‍ താനാണ് പാര്‍ട്ടിയെന്ന് നേരത്തേ പറഞ്ഞ ഗണേഷ് പുതിയ പാര്‍ട്ടി രൂപീകരിക്കുകയാണെങ്കല് ഉപതിരഞ്ഞെടുപ്പല്ലാതെ തരമില്ലെന്ന് പിള്ള വ്യക്തമാക്കിയിട്ടുണ്ട്. ഇനിയും ഗണേഷ് പാര്‍ട്ടിയ്ക്ക് വിധേയനായില്ലെങ്കില്‍ എംഎല്‍എസ്ഥാനവും നഷ്ടപ്പെടുമെന്നുള്ള സൂചനയാണ് പിള്ള നല്‍കിയത്. ഇങ്ങനെ വന്നാല്‍ യാമിനിയ്ക്ക് മത്സരിക്കാനുള്ള സാധ്യതയാവും അതിലൂടെ ലഭിയ്ക്കുക.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications