കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാക്കു പാലിച്ചില്ല;വിവാഹബ്യൂറോ നഷ്ടപരിഹാരം നല്‍കണം

  • By Lakshmi
Google Oneindia Malayalam News

ഹൈദരാബാദ്: പറഞ്ഞ കാലാവധിയ്ക്കുള്ളില്‍ ഒരു വിവാഹാലോചന പോലും കൊണ്ടുവരാതിരുന്ന വിവാഹബ്യൂറോ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്. വിവാഹബന്ധം ശരിയാക്കാനായി ബ്യൂറോയെ സമീപിച്ച് പണം നല്‍കി പേര് രജിസ്റ്റര്‍ ചെയ്തയാള്‍ക്ക് അയാള്‍ നല്‍കിയ ഫീസും അതിന്റെ 9ശതമാനം പലിശയും ഇതുകൂടാതെ നഷ്ടപരിഹാരമായി 4000 രൂപയും നല്‍കണമെന്നാണ് സംസ്ഥാന ഉപഭോക്തൃ പ്രശ്‌നപരിഹാര കമ്മിഷന്‍ വിധിച്ചിരിക്കുന്നത്.

ആന്ധ്രയിലെ ഓള്‍ഡ് അല്‍വാലിലെ വെങ്കടേശ്വര കോളനിയില്‍ പ്രവര്‍ത്തിക്കുന്ന അഗര്‍വാള്‍ മാര്യേജ് ബ്യൂറോ ഉടമയോടാണ് പണം നല്‍കാന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഓം പ്രകാശ് അഗര്‍വാള്‍(62) എന്നയാളുടെ പരാതിയിന്മേലാണ് കമ്മീഷന്റെ വിധി. 2011 ജനുവരിയിലാണ് ഗോഷമഹല്‍ സ്വദേശിയായ പ്രകാശ് അഗര്‍വാള്‍ മകന്‍ വികാസ് പ്രകാശ് അഗര്‍വാളിനു വിവാഹബന്ധം ശരിയാക്കാനായി ബ്യൂറോയെ സമീപിച്ചത്.

5100 രൂപ നല്‍കിയാണ് ഓംപ്രകാശ് അഗര്‍വാള്‍ മകന്റെ പേരു വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്തത്. മ ഒരാഴ്ചയ്ക്കുള്ളില്‍ത്തന്നെ ധാരാളം ആലോചനകള്‍ വരുമെന്നായിരുന്നു ബ്യൂറോ ഉടമ പറഞ്ഞത്. പിന്നീട് പത്തുമാസത്തോളമായിട്ടും ഒരു വിവാഹാലോചനയും ബ്യൂറോ വഴി വന്നില്ല, പിന്നീട് ഇക്കാര്യം അന്വേഷിച്ച് ഓം പ്രകാശ് ഫോണ്‍മുഖാന്തരം ബ്യൂറോയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ബ്യൂറോ ഉടമ കോളുകള്‍ എടുത്തില്ല. തുടര്‍ന്ന് 2011 ഒക്ടോബര്‍ 1ന് പ്രകാശും മകനും ചേര്‍ന്ന് രജിസ്റ്റര്‍ ചെയ്യാന്‍ നല്‍കിയ പണം തിരിച്ചു നല്‍കണമെന്നാവശ്യപ്പെട്ട് ബ്യൂറോയിലേയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചു.

വിലാസക്കാരനില്ലെന്ന് കാണിച്ച് അയച്ച വക്കീല്‍ നോട്ടീസ് തിരിച്ചുവന്നു. തുടര്‍ന്ന് ഓം പ്രകാശും മകനും ഹൈദരാബാദ് ജില്ലാ ഉപഭോക്തൃഫോറത്തില്‍ പരാതി നല്‍കി. എന്നാല്‍ ബ്യൂറോയുടെ പ്രവര്‍ത്തനത്തില്‍ ന്യൂനതകളുണ്ടെന്ന് കണ്ടെത്താനായിട്ടില്ലെന്ന് കാണിച്ച് ഉപഭോക്ത്ൃ ഫോറം ഓം പ്രകാശിന്റെ പരാതി തള്ളി.

തുടര്‍ന്നാണ് ഇവര്‍ സംസ്ഥാന ഉപഭോക്തൃ പ്രശ്‌ന പരിഹാര കമ്മീഷനെ സമീപിച്ചത്. ബ്യൂറോ ഉടമയുടെ ചതി തെളിയിക്കുന്നകാര്യങ്ങളെല്ലാം പരാതിക്കാര്‍ ഹാജരാക്കിയിരുന്നു. പരാതിയിന്മേല്‍ കമ്മീഷന്‍ ബ്യൂറോയ്ക്ക് നോട്ടീസ് അയച്ചു. എന്നാല്‍ ബ്യൂറോ ഉടമ നോട്ടീസിനോട് പ്രതികരിച്ചില്ല. തുടര്‍ന്ന് മാര്‍ച്ച് അവസാനവാരത്തില്‍ കമ്മീഷന്‍ പ്രസിഡന്റ് ഇന്‍ ചാര്‍ജ് എം ശ്രീഷ ബ്യൂറോ ഉടമ ഓം പ്രകാശിനും മകനും അവര്‍ നല്‍കിയ ഫീസും അതിന്റെ 9ശമതാനം പലിശയും തിരിച്ചു നല്‍കണമെന്ന് ഉത്തരവിടുകയായിരുന്നു.

2011 ഒക്ടോബര്‍ 1 മുതല്‍ പണം നല്‍കുന്ന ദിവസം വരെയുള്ള പലിശ നല്‍കണമെന്നാണ് ഉത്തരവിലുള്ളത്. ഇതുകൂടാതെ പരാതിക്കാര്‍ക്ക് ബ്യൂറോ ഉടമ 4000 രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നും ഉത്തരവിലുണ്ട്. നാല് ആഴ്ചയ്ക്കുള്ളില്‍ പരാതിക്കാര്‍ക്ക് തുക നല്‍കണമന്നാണ് ഉത്തരവില്‍ പറയുന്നത്.

English summary
The State Consumer Disputes Redressal Commission has ordered a marriage bureau to refund the fee paid by a customer along with 9% interest. It also asked the bureau to pay Rs 4,000 as compensation for not suggesting a single alliance in 10 months
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X