കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈ സ്‌ഫോടനം: സ്ഞ്ജയ് ദത്ത് ഹര്‍ജി നല്‍കും

Google Oneindia Malayalam News

മുംബൈ: 1993 ലെ മുംബൈ സ്‌ഫോടനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിക്കെതിരെ ബോളിവുഡ് താരം സഞ്ജയ് ദത്ത് അപ്പീലിനൊരുങ്ങുന്നു. ആയുധനിയമപ്രകാരം തന്നെ ശിക്ഷിച്ച സുപ്രീംകോടതി വിധി പുനപരിശോധിക്കാന്‍ മുന്നാഭായി ഹര്‍ജി നല്‍കും എന്നാണ് അറിയുന്നത്. ദില്ലിയിലുള്ള അഭിഭാഷകരായിരിക്കും ദത്തിന് വേണ്ടി ഹര്‍ജി തയ്യാറാക്കുന്നത്. നാളെയോ മറ്റന്നാളോ ആയി സഞ്ജയ് ദത്ത് ഹര്‍ജി സമര്‍പ്പിച്ചേക്കും.

നേരത്തെ സുപ്രീം കോടതി വിധി അംഗികരിക്കുന്നു എന്നും അപ്പീലിന് പോകില്ല എന്നും സഞ്ജയ്് ദത്ത് വ്യക്തമാക്കിയിരുന്നു. വിധി പ്രഖ്യാപനത്തിന് 30 ദിവസത്തിനകം പുനപരിശോധനാ ഹര്‍ജി നല്‍കണമെന്നാണ് നിയമം. നേരത്തെ വിധി പ്രഖ്യാപിച്ച അതേ ബഞ്ച് തന്നെയാകും മുന്നാഭായിയുടെ ഹര്‍ജിയും പരിശോധിക്കുക.

sanjay dutt

അതേസമയം കോടതിയില്‍ കീഴടങ്ങുമെന്ന് അറിയിച്ചതിന് ശേഷം സഞ്ജയ് ദത്ത് വളരെയധികം തിരക്കിലാണ്. പകല്‍നേരത്ത് സിനിമയില്‍ അഭിനയിച്ചും രാത്രി ഡബ്ബിംഗ് ജോലികള്‍ തീര്‍ത്തും ഏറ്റെടുത്ത സിനിമകള്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് താരം. സഞ്ജയ് ദത്ത് ജയിലില്‍ പോകേണ്ടി വന്നാല്‍ ബോളിവുഡിന് അത് കടുത്ത സാമ്പത്തിക നഷ്ടം ഉണ്ടാക്കിയേക്കും.

ഏതാണ്ട് 250 കോടിയിലധികം രൂപയുടെ പ്രൊജക്ടുകളാണ് സഞ്ജയ് ദത്തുമായി ബന്ധപ്പെട്ട് അഞ്ച് ചിത്രങ്ങളിലായി മുടക്കിയിരിക്കുന്നത്. ഇതില്‍ മിക്കതിന്റെയും ഷൂട്ടിംഗ് ആരംഭിക്കുകയോ പകുതിയോളം എത്തുകയോ ചെയ്തതാണ്. കോടതി വിധിക്ക് ശേഷം സഹോദരി പ്രിയാ ദത്തിനൊപ്പം മാധ്യമപ്രവര്‍ത്തകരെ കാണാനെത്തിയ സഞ്ജയ് ദത്ത് വാര്‍ത്താസമ്മേളനത്തിനിടെ പൊട്ടിക്കരഞ്ഞിരുന്നു.

English summary
Sanjay Dutt may submit a review petition in Supreme Court verdict in 1993 Mumbai blast case, 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X