Get Updates
Get notified of breaking news, exclusive insights, and must-see stories!

യുപിഎ പന്തിയില്‍ പക്ഷഭേദം കാട്ടുന്നു: മോഡി

modi
കൊല്‍ക്കത്ത: കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളോട് മാത്രം അനുഭാവം കാട്ടുന്ന സര്‍ക്കാരാണ് കേന്ദ്രത്തിലുള്ളതെന്ന് നരേന്ദ്രമോഡി. ഗുജറാത്ത് മാത്രമല്ല പശ്ചിമ ബംഗാളും ഇക്കാര്യത്തില്‍ യു പി എയുടെ ചിറ്റമ്മ നയത്തിന്റെ ഇരയാണെന്നും മോഡി പറഞ്ഞു. പശ്ചിമ ബംഗാളില്‍ നിന്നുള്ള നിക്ഷേപകരോട് സംസാരിക്കുകയായിരുന്നു ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി.

തെരഞ്ഞെടുപ്പ് അടുത്തുവരാനുള്ള സാധ്യത നിലനില്‍ക്കേ, യു പി എ സര്‍ക്കാരിനെതിരെ കടുത്ത ആക്രമണമാണ് നരേന്ദ്ര മോഡി നടത്തിയത്. നിഷ്‌ക്രിയമായ ഒരു സര്‍ക്കാരാണ് കേന്ദ്രത്തില്‍ ഭരിക്കുന്നത്. കിഴവനായ ഒരാള്‍ അസ്തമയം കാത്തിരിക്കുന്നതുപോലെയാണ് സര്‍ക്കാരിന്റെ സ്ഥിതി. സംസ്ഥാനങ്ങളുടെ വികസനത്തില്‍ കേന്ദ്രത്തിന്റെ പങ്ക് നിര്‍ണായകമാണ്. എന്നാല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളെ മാത്രം പരിപോഷിപ്പിക്കലാണ് യു പി എയുടെ അജണ്ട.

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ പുകഴ്ത്താനും തന്റെ പ്രസംഗത്തില്‍ മോഡി മറന്നില്ല. പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് തങ്ങളുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും എന്ന് മോഡി വിശ്വാസം പ്രകടിപ്പിച്ചു. ബംഗാളില്‍ നിന്നുള്ള നിക്ഷേപകരെ ഗുജറാത്തിന്റെ വികസനങ്ങള്‍ നോക്കിക്കാണാന്‍ അദ്ദേഹം ക്ഷണിച്ചു.

32 വര്‍ഷം ഇടതുപക്ഷം ഭരിച്ച് കുളം തോണ്ടിയിരിക്കുകയാണ് ബംഗാള്‍. ഇത് വികസനത്തിന്റെ പാതയില്‍ തിരിച്ചെത്താന്‍ സമയമെടുക്കും. വാജ്‌പേയി പ്രധാനമന്ത്രിയായിരുന്ന എന്‍ ഡി എ ഭരണകാലത്ത് ഒരിക്കല്‍ പോലും ബംഗാളിന് കരയേണ്ടി വന്നിട്ടില്ല. എന്നാല്‍ ഇന്ന് കേന്ദ്രം ഭരിക്കുന്ന പന്തിയില്‍ പക്ഷഭേദം കാട്ടുന്ന യു പി എയുടെ കീഴില്‍ സ്ഥിതി വ്യത്യസ്തമാണ് - മോഡി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+