വിഎസും എംവിആറും ക്ഷണിച്ചെന്ന് ഗൗരിയമ്മ

സി പി എം നേതാവും പ്രതിപക്ഷനേതാവുമായ വി എസ് അച്യുതാനന്ദന്‍ തന്നെ ഒരുമിച്ച് യോഗം നടത്താന്‍ വിളിച്ചു. എന്നാല്‍ താനത് നിരസിച്ചു. വി എസുമായി ഒത്തുപോകേണ്ട സാഹചര്യം തല്‍ക്കാലം നിലവിലില്ല - ഗൗരിയമ്മ പറഞ്ഞു. യു ഡി എഫുമായി ഗൗരിയമ്മ അഭിപ്രായ വ്യത്യാസത്തിലാണ് എന്ന വാര്‍ത്തകള്‍ക്കിടെയാണ് വി എസ് ജെ എസ് എസിനെ ഒപ്പം കൂട്ടാന്‍ ക്ഷണിച്ചത്.
സി എം പി ക്കും ജെ എസ് എസിനും ഒരുമിച്ച് പാര്‍ട്ടി വിടാം എന്നായിരുന്നു എം വി രാഘവന്‍ പറഞ്ഞത്. ഇതേക്കുറിച്ച് അടുത്ത പാര്‍ട്ടി സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും. ഇരുമുന്നണിലും അല്ലാതെ ഒരുമിച്ച് നില്‍ക്കാം എന്നാണ് രാഘവന്‍ പറഞ്ഞത്. ഇതിനെക്കുറിച്ച് ആലോചിക്കാനുണ്ടെന്നും ഗൗരിയമ്മ പറഞ്ഞു.
യു ഡി എഫില്‍ നിന്നും വേണ്ട പരിഗണന ലഭിക്കുന്നില്ല എന്ന പരാതി സി എം പിക്കും ജെ എസ് എസിനും ഉണ്ട്. ഇരു പാര്‍ട്ടികളും അത് പരസ്യമായി പറഞ്ഞതുമാണ്. യു ഡി എഫ് യോഗത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നുപോലും വിട്ടുനിന്ന ഗൗരിയമ്മയെ കെ പി സി സി പ്രസിഡണ്ട് രമേശ് ചെന്നിത്തല വീട്ടിലെത്തി അനുനയിപ്പിച്ചാണ് കഴിഞ്ഞ തവണ യോഗത്തിന് എത്തിച്ചത്.












Click it and Unblock the Notifications