കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

9/11ന് ശേഷം യുഎസില്‍ 63 ഭീകരാക്രമണശ്രമം

Google Oneindia Malayalam News

boston-bombing
വാഷിംഗ്ടണ്‍: കുപ്രസിദ്ധമായ 9/11 ബോംബാക്രമണത്തിന് ശേഷം ഭീകരര്‍ അമേരിക്കയില്‍ ആക്രമണം നടത്താന്‍ ശ്രമം നടത്തിയത് 63 തവണ. എന്നാല്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷം യു എസില്‍ മറ്റൊരു ദുരന്തം നടക്കാതെ ശ്രദ്ധിക്കാന്‍ അമേരിക്കയ്ക്ക് സാധിച്ചു. 9/11 ന് ശേഷം നടക്കുന്ന പ്രധാനപ്പെട്ട ആദ്യത്തെ ബോംബാക്രമണമാണ് ചൊവ്വാഴ്ച ബോസ്റ്റണില്‍ നടന്നത്. ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ 2996 പേരാണ് കൊല്ലപ്പെട്ടത്. ബോസ്റ്റണില്‍ മരണസംഖ്യ ഉയര്‍ന്നില്ല എന്ന് ആശ്വാസമെങ്കിലും ഉണ്ട്.

അമേരിക്കയിലെ ഏറ്റവും പ്രശസ്തമായ കായികമേളകളിലൊന്നാണ് ബോസ്റ്റണ്‍ മാരത്തണ്‍. ഇവിടെ മരണം വിതച്ച ബോംബ് സ്‌ഫോടനത്തിന് പിന്നില്‍ സൗദി അറേബ്യന്‍ സ്വദേശിയെന്നുള്ള സംശയം ബലപ്പെട്ടിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ സൗദി സ്വദേശിയാണ് എന്ന സൂചന ലഭിച്ചതായാണ് പോലീസിന്റെ ഭാഗത്തുനിന്നുള്ള ആദ്യപ്രതികരണം. 20 കാരനായ ഇയാള്‍ പോലീസിന്റെ നിരീക്ഷണവലയത്തിലാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

സ്‌ഫോടനത്തെ തുടര്‍ന്ന് അമേരിക്കയില്‍ സുരക്ഷ ശക്തമാക്കി. വാഷിംഗ്ടണ്‍, ന്യൂയോര്‍ക്ക്, ലോസ് ആഞ്ചലസ്, സാന്‍ഫ്രാന്‍സിസ്‌കോ തുടങ്ങിയ തന്ത്ര പ്രധാന നഗരങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരാണെങ്കിലും അവരെ പുറത്തുകൊണ്ടുവുമെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമ പറഞ്ഞു.

ബോസ്റ്റണ്‍ മാരത്തണ്‍ ആരംഭിച്ച് അഞ്ചുമണിക്കൂറിന് ശേഷമായിരുന്നു സ്‌ഫോടനങ്ങള്‍ ഉണ്ടായയത്. പത്ത് സെക്കണ്ട് ഇടവിട്ടു നടന്ന സ്‌ഫോടനങ്ങളില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 141 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

English summary
Terrorist tried to attack US 63 times after World Trade Centre Attack in 2011 - Sources.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X