Get Updates
Get notified of breaking news, exclusive insights, and must-see stories!

പക്ഷിപ്പനി: പുതിയ വൈറസ് അപകടകാരി

Bird Flue
ചൈന: ഏഷ്യന്‍ രാജ്യങ്ങളില്‍ പുതിയതരം പക്ഷിപ്പനി പടരുന്നതായി ലോക ആരോഗ്യ സംഘടനയുടെ വെളിപ്പെടുത്തല്‍. ഈ പക്ഷിപനിയുടെ വൈറസിന് പക്ഷികളില്‍ നിന്ന് മനുഷ്യനിലേയ്ക്ക് രോഗം പടര്‍ത്താനുള്ള കഴിവ് പഴയ വൈറസിനേക്കാള്‍ ഏറെയാണ്.

ചൈനയില്‍ ഈ പുതിയ പക്ഷിപനി അതിവേഗം പടരുന്നതായി റിപ്പോര്‍ട്ടുണ്ട്. ചൈനയില്‍ 2013 മാര്‍ച്ച് മാസത്തില്‍ ആണ് ഈ രോഗം കണ്ട് തുടങ്ങിയത്. ഈ രോഗം മൂലം മരണം വരെ സംഭവിയ്ക്കാം എന്നാണ് വിലയിരുത്തല്‍.

H7N9 എന്ന വൈറസാണ് ഈ പക്ഷിപനി പടര്‍ത്തുന്നത്. ആഗോളതലത്തില്‍ രോഗം പടര്‍ന്ന് പിടിയ്ക്കാനുളള സാധ്യതയെക്കുറിച്ച് ശാസ്ത്രജ്ഞന്മാര്‍ പഠനം നടത്തുന്നുണ്ട്. എന്നാല്‍ മനുഷ്യനില്‍ നിന്ന് മനുഷ്യനിലേയ്ക്ക് ഈ രോഗം അതിവേഗം പടരുന്നതായി ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്.

ചൈനയില്‍ ഇതിനോടകം തന്നെ 100 പേര്‍ക്ക് രോഗം ബാധിച്ച് കഴിഞ്ഞു. 20 ഓളം പേര്‍ രോഗം ബാധിച്ച് ഇതിനകം മരിച്ചിട്ടുണ്ട്. തയ്‍വാനില്‍ മൂന്ന് ശുചീകരണത്തൊഴിലാളികള്‍ക്ക് രോഗം ബാധിച്ചു. ഇതില്‍ ഒരാളുടെ നില ഗുരതരമാണ്. മതിയായ രീതിയില്‍ പാകം ചെയ്യാത്ത കോഴിയിറച്ചി, മുട്ട എന്നിവ കഴിക്കുന്നതിലൂടെയും മറ്റുമാണ് രോഗം പടര്‍ന്ന് പിടിയ്ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+