അമ്മയുടെ നിര്‍ബ്ബന്ധപ്രകാരം 14കാരി ഗര്‍ഭം ധരിച്ചു

സ്വന്തമായി ഒരു കുട്ടികൂടി വേണമെന്ന് ആഗ്രഹിച്ച സ്ത്രീയ്ക്ക് പക്ഷേ വീണ്ടും ദത്തെടുക്കാന്‍ അനുമതി ലഭിച്ചില്ല. അപ്പോഴാണ് കുട്ടികളില്‍ ഏറ്റവും മുതിര്‍ന്ന പതിനാലുകാരിയെ ഗര്‍ഭിണിയാക്കി കുഞ്ഞിനെ സ്വന്തമാക്കുകയെന്ന ആശയം അവരുടെ മനസ്സിലുദിച്ചത്. തുടര്‍ന്ന് ഇവര്‍ ഡെന്മാര്ക്ക് കേന്ദ്രമാക്കിപ്രവര്‍ത്തിക്കുന്ന ഒരു ഓണ്‍ലൈന്‍ കമ്പനിയില്‍ നിന്നും ലഭിച്ച ബീജ ദാതാവില്‍ നിന്നും ബീജം വാങ്ങി കുട്ടിയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിയ്ക്കുകയായിരുന്നു.
അമ്മയുടെ ആവശ്യപ്രകാരം കുട്ടി ഗര്‍ഭിണിയായി. അമ്മയുടെ ആവശ്യം കേട്ട് താന്‍ സ്തബ്ധയായെന്നും പക്ഷേ ഞാനിതിന് തയ്യാറായാല്‍ അമ്മ തന്നെ കൂടുതല്‍ സ്നേഹിക്കുമെന്ന് തോന്നിയതിനാല്‍ നിര്‍ബ്ബന്ധത്തിന് വഴങ്ങുകയായിരുന്നുവെന്ന് കുട്ടി പറഞ്ഞതായി ന്യായാധിപന് പറഞ്ഞു. കുട്ടിയ്ക്ക് പതിനാലു വയസ്സുള്ളപ്പോള്‍ മുതല്‍ ആറിലേറെ തവണ ബീജം നിക്ഷേപിച്ചതിന് ശേഷമാണത്രേ പെണ്‍കുട്ടി ഗര്ഭംധരിയ്ക്കുകയും 2011 ജുലൈയില്‍ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തത്. പെണ്‍കുട്ടി ജനിയ്ക്കാനായി മാതാവ് പല വിദ്യകളും മകളില്‍ പരീക്ഷിച്ചിരുന്നുവെന്നും ജഡ്ജി പറഞ്ഞു.
പ്രസവത്തിനായി കുട്ടിയെ പ്രവേശിപ്പിച്ച ആശുപത്രിയിലുള്ള നഴ്സുമാര്‍ വളരെ വിചിത്രമായ കാര്യങ്ങളാണ് അമ്മയ്ക്കെതിരെ പറഞ്ഞത്. കുഞ്ഞിനെ മുലയൂട്ടാന്‍ അമ്മ മകളെ അനുവദിച്ചില്ലത്രേ. അമ്മയും കുഞ്ഞും തമ്മില്‍ വൈകാരിക ബന്ധം വളരുന്ന ഒരുകാര്യങ്ങളും വേണ്ടെന്നാണ് ആ സ്ത്രീ പറഞ്ഞതെന്നാണ് നഴ്സുമാര്‍ പറയുന്നത്. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ അധികൃതരെ വിവരമറിയിയ്ക്കുകും അവര്‍ കുഞ്ഞിനെ ഫോസ്റ്റര്‍ കെയറിലേയ്ക്ക് മാറ്റുകയുമായിരുന്നു. മകളോടും മകളുടെ കുഞ്ഞിനോടും കാണിച്ച ക്രൂരതയുടെ പേരില്‍ അമ്മയിപ്പോള്‍ അഞ്ചുവര്‍ഷത്തെ ജയില്‍ശിക്ഷ അനുഭവിയ്ക്കുകയാണ്.
ഹൈക്കോടതിയിലെ കുടുംബവിഭാഗത്തിലാണ് ജഡ്ജി ഈ കേസിന്റെ വിശദാംശങ്ങള്‍ പറഞ്ഞത്. കേസില്‍ ശിക്ഷ വിധിച്ചിട്ട് ഏറെക്കാലമായെങ്കിലും ഏപ്രില്‍ 29ന് തിങ്കളാഴ്ചയാണ് ഇത് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിബന്ധനങ്ങള്‍ ഉള്ളതിനാല്‍ കുട്ടിയുടെയും അമ്മയുടെയും പേരുവിവരങ്ങള്‍ വെളിപ്പെടുത്താതെയാണ് ദി ഗാര്ഡിയന് പത്രം വാര്‍ത്ത പുറത്തുവിട്ടത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications