കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും ബിജെപി? കര്‍ണാടക വിധിയെഴുതും

Google Oneindia Malayalam News

karnataka
ബാംഗ്ലൂര്‍: തെക്കേ ഇന്ത്യയിലെ ആദ്യ സര്‍ക്കാരിനെ നിലനിര്‍ത്താന്‍ ഭാരതീയ ജനതാ പാര്‍ട്ടിക്ക് കഴിയുമോ? അതോ ബി ജെ പി സര്‍ക്കാരിന്റെ വീഴ്ചകളെ വോട്ടാക്കി മാറ്റി വിധാന്‍ സൗധയിലേക്ക് തിരിച്ചുകയറാന്‍ കോണ്‍ഗ്രസിന് സാധിക്കുമോ. ഇനി ഇരുപാര്‍ട്ടികളുമല്ല ജനതാദളോ, യെഡിയൂരപ്പയുടെ കെ ജെ പിയോ ആണോ വരുന്ന അഞ്ച് വര്‍ഷത്തേക്ക് കര്‍ണാടകയുടെ ഭരണചക്രം തിരിക്കുക എന്ന് തുടങ്ങിയ ഒരു പിടി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി സംസ്ഥാനം ഞായറാഴ്ച വോട്ടുകുത്തും.

കര്‍ണാടകയില്‍ ഭരണം നിലനിര്‍ത്തുക എന്നത് താരതമ്യേന എളുപ്പമായിരുന്നു ബി ജെ പിക്ക് കഴിഞ്ഞ ഒന്നോ രണ്ടോ വര്‍ഷം മുന്‍പ് വരെ. എന്നാല്‍ തുടര്‍ച്ചയായ അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് മുഖ്യമന്ത്രി യെഡിയൂരപ്പ മുഖ്യമന്ത്രി സ്ഥാനവും പിന്നീട് പാര്‍ട്ടി തന്നെയും വിട്ടത് ബി ജെ പിക്ക് കനത്ത തിരിച്ചടിയായി. പാര്‍ട്ടിയിലെ നല്ലൊരു ശതമാനം പ്രവര്‍ത്തകരെയും നേതാക്കളെയും ആകര്‍ഷിക്കാന്‍ യെഡിയൂരപ്പയുടെ വ്യക്തിപ്രഭാവത്തിന് സാധിച്ചിട്ടുണ്ട്.

സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് എന്ന് തുടങ്ങി പ്രമുഖ നേതാക്കളെയെല്ലാം പ്രചാരണത്തിനെത്തിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചു. ബി ജെ പി ഭരണത്തിലെ പോരായ്മകളും അഴിമതിയും തന്നെയാണ് കോണ്‍ഗ്രസിന്റെ പ്രധാന പ്രചരണായുധങ്ങള്‍. ഒറ്റയ്ക്ക് ഭരണം പിടിക്കാന്‍ ബി ജെ പിക്കോ കോണ്‍ഗ്രസിനോ കഴിഞ്ഞില്ലെങ്കില്‍ നിര്‍ണായമാകുക ജനതാദളും കെ ജെ പിയും ആയിരിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.

224 മണ്ഡലങ്ങളിലായി 43614195 വോട്ടര്‍മാര്‍ വോട്ടെടുപ്പില്‍ പങ്കാളികളാകും. കോണ്‍ഗ്രസ് 223, ബി ജെ പി 222, ജനതാദള്‍ 222, കെ ജെ പി 216 എന്നിങ്ങനെയാണ് പ്രധാനപാര്‍ട്ടികള്‍ മത്സരിക്കുന്ന സീറ്റുകളിലെ എണ്ണം. ആകെ 3945 സ്ഥാനാര്‍ത്ഥികള്‍ ഇത്തവണ ജനവിധി തേടുന്നു. ബി ജെ പി സ്ഥാനാര്‍ത്ഥി മരിച്ചതിനെ തുടര്‍ന്ന് മൈസൂര്‍ ചെന്നെപട്ടണത്തിലെ തിരഞ്ഞെടുപ്പ് മെയ് 28 ലേക്ക് മാറ്റിയിട്ടുണ്ട്.

English summary
BJP expecting a second term in power as Karnataka polls to happen Sunday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X