കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാത്രിയില്‍ സ്ത്രീകള്‍ക്ക് പബ്ബില്‍ വിലക്ക്

Google Oneindia Malayalam News

bar
ഹൈദരാബാദ്: രാത്രി പത്ത് മണിക്ക് ശേഷം സ്ത്രീകള്‍ പബ്ബില്‍ പോകുന്നതിന് വിലക്ക്. ആന്ധ്രാപ്രദേശ് സര്‍ക്കാരാണ് രാത്രിയില്‍ സ്ത്രീകളെ വിലക്കിക്കൊണ്ട് ഉത്തരവിറക്കിയത്. രാജ്യത്ത് സ്ത്രീകള്‍ക്കെതിരെ ആക്രമണങ്ങള്‍ കൂടുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ സ്ത്രീകളെ പൊതു സ്ഥലത്തുനിന്നും മാറ്റിനിര്‍ത്തിയല്ല സുരക്ഷ ഉറപ്പാക്കേണ്ടതെന്ന വിമര്‍ശനവുമായി സ്ത്രീ സംഘടനകള്‍ സര്‍ക്കാരിനെതിരെ രംഗത്തെത്തിയിട്ടൂണ്ട്.

ഈ മാസം മൂന്നാം തീയതിയാണ് രാത്രിയില്‍ സ്ത്രീകളെ പബ്ബുകളില്‍ വിലക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരനവി പുറപ്പെടുവിച്ചത്. രാത്രി പത്ത് മണിക്ക് ശേഷം സ്ത്രീകളെ പ്രവേശിപ്പിക്കുന്ന പബ്ബുകളുടെ ലൈസന്‍സ് റദ്ദാക്കുമെന്നും സര്‍ക്കാര്‍ ഉത്തരവിലുണ്ട്. സ്ത്രീകള്‍ക്ക് സൗജന്യമായി ബിയറും മദ്യവും നല്‍കുന്നതും വിലക്കിയിട്ടുണ്ട്. രാജ്യത്ത് ബിയറും വിലകുറഞ്ഞ മദ്യവും ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് ആന്ധ്രാപ്രദേശ്.

സ്ത്രീകളെ മാത്രമല്ല, 21 താഴെയുള്ളവരെയും ബാറുകളില്‍ പോകുന്നതില്‍ നിന്നും സര്‍ക്കാര്‍ വിലക്കിയിട്ടുണ്ട്. കൗമാരക്കാര്‍ക്കിടയിലെ അക്രമങ്ങള്‍ കുറയ്ക്കുന്നതിന് വേണ്ടിയാണ് ഈ നടപടിയെന്ന് സംസ്ഥാന പോലീസ് ചീഫ് ദിനേശ് റെഡ്ഡി പറഞ്ഞു. ദില്ലിയില്‍ ഉള്‍പ്പെടെ അടുത്തകാലത്ത് നടന്ന സ്ത്രീപീഡനങ്ങളിലും അക്രമങ്ങളിലും മദ്യലഹരിയിലായിരുന്ന യുവാക്കളാണ് കൂടുതലായും ഉള്‍പ്പെട്ടിരുന്നത്.

രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്ന സംസ്ഥാനമാണ് ആന്ധ്രാപ്രദേശ്. രാജ്യത്താകമാനം നടക്കുന്ന അക്രമങ്ങളുടെ 12.8 ശതമാനവും ആന്ധ്രയിലാണെന്ന് ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പറയുന്നു. ഇത്തരത്തിലുള്ള അക്രമങ്ങള്‍ തടയാനാണ് സംസ്ഥാന സര്‍ക്കാരിന്റെ പുതിയ നീക്കം.

English summary
State government banned women customers after 10pm in pubs, Hyderabad.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X