ഇസ്രായേല്‍ ആക്രമണത്തില്‍ 42 സൈനികര്‍ കൊല്ലപ്പെട്ടു
ഡമാസ്‌കസ്: ഇസ്രായേല്‍ സേന സിറിയന്‍ അധിനിവേശമേഖലകളില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 42 സൈനികര്‍ കൊല്ലപ്പെട്ടു. ഡമാസ്‌കസിനടുത്തുള്ള സൈനികകേന്ദ്രങ്ങളിലാണ് പ്രധാനമായും ആക്രമണങ്ങള്‍ നടന്നത്.
ഏറ്റവും ചുരുങ്ങിയത് 42 സൈനികരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാകും. ഈ പ്രദേശത്തുള്ള നൂറോളം പേരെ കുറിച്ച് യാതൊരു വിവരവുമില്ല. ഇവരും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരിക്കാനാണ് സാധ്യത-സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് എന്ന സംഘടന വ്യക്തമാക്കി.

എന്നാല്‍ ലെബനീസ് തീവ്രവാദഗ്രൂപ്പായ ഹിസ്ബുള്ളയ്ക്കുള്ള ആയുധവിതരണം തടസ്സപ്പെടുത്തുക മാത്രമാണ് ചെയ്യുന്നതെന്നാണ് സിറിയന്‍ നിലപാട്. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ഇസ്രായേല്‍ നടത്തുന്ന രണ്ടാമത്തെ ആക്രമണമാണിത്. ആക്രമണത്തിനെതിരേ യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍കി മൂണ്‍ രംഗത്തെത്തിയിട്ടുണ്ട്. ഇസ്രായേലിന്റെ ഇത്തരത്തിലുള്ള ആക്രമണങ്ങളെ തടയേണ്ടതുണ്ടെന്ന് അറബ് ലീഗും ആവശ്യപ്പെട്ടു.
ഇസ്രായേലിന്റെ ആക്രമണങ്ങളോട് സിറിയ ഇതുവരെ സൈനികപരമായി പ്രതികരിച്ചിട്ടില്ല. ഇറാനെയും സിറിയയെയും ഏറ്റുമുട്ടലിലേക്ക് വലിച്ചിഴയ്ക്കാനാണ് അമേരിക്കന്‍ പിന്തുണയോടെ ഇസ്രായേല്‍ ശ്രമിക്കുന്നത്. സിറിയ തിരിച്ചടിയ്ക്കാന്‍ തുടങ്ങിയാല്‍ ആ പേരില്‍ പടിഞ്ഞാറന്‍ സേനയ്ക്ക് ഇടപെടാനാകും. പക്ഷേ, റഷ്യയ്ക്കും ഇറാനും ശക്തമായ സ്വാധീനവും താല്‍പ്പര്യവുമുള്ള ഭൂപ്രദേശമാണ് സിറിയ.
<center><iframe width="560" height="315" src="http://www.youtube.com/embed/XP1Za-xu8r0" frameborder="0" allowfullscreen></iframe></center>












Click it and Unblock the Notifications