Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രി കസേരയ്ക്കായി അഞ്ചോളംപേര്‍ രംഗത്ത്

karnataka
ബാംഗ്ലൂര്‍: തിരഞ്ഞെടുപ്പില്‍ ജയിക്കലല്ല, അതിനുശേഷം നേതാവിനെ കണ്ടുപിടിക്കേണ്ടി വരുമ്പോഴാണ് കോണ്‍ഗ്രസിന് പലപ്പോഴും പണികിട്ടാറുളളത്. കര്‍ണാടകയിലും സംഭവിക്കുന്നത് മറ്റൊന്നല്ല. മുഖ്യമന്ത്രിയാകാന്‍ താന്‍ മുന്നേ, താന്‍ മുന്നേ എന്ന നിലയിലാണ് സീനിയര്‍ നേതാക്കളുടെ തിരക്ക്. ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയിട്ടും മുഖ്യമന്ത്രി ആരാകണമെന്ന് തീരുമാനിക്കാനാകാത്തത് കോണ്‍ഗ്രസിനെ കുഴക്കുന്നുണ്ട്.

120 എം എല്‍ എ മാരുടെയും പിന്തുണ അവകാശപ്പെട്ടുകൊണ്ട് പ്രതിപക്ഷനേതായിരുന്ന സിദ്ധരാമയ്യ ഇംഗിതം നേരത്തെ വ്യക്തമാക്കിയിരുന്നതാണ്. താനായിരിക്കും മുഖ്യമന്ത്രി എന്ന് അദ്ദേഹം ഫലം പ്രഖ്യാപിച്ച അന്ന് തന്നെ സൂചനകള്‍ നല്‍കിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രിക്കസേരയാക്കായി കേന്ദ്രമന്ത്രിയായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും ചരടുവലികള്‍ നടത്തുന്നുണ്ട്. മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെ എന്നാണ് ഖാര്‍ഗെയുടെ നിലപാട്.

കെ പി സി സി മുന്‍ പ്രസിഡണ്ട് ആര്‍ വി ദേശ്പാണ്ഡെയും രംഗത്തുണ്ട്. മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കുന്നതില്‍ എന്താണ് തെറ്റ് എന്നാണ് ദേശ്പാണ്ഡെയുടെ സംശയം. ഡി കെ ശിവകുമാര്‍, ഷമന്നൂര്‍ ശിവശങ്കരപ്പ, ടി ബി ജയചന്ദ്രന്‍ തുടങ്ങിയ നേതാക്കളും കസേരയ്ക്കായി ആഗ്രഹിക്കുന്നവരാണ്. കേന്ദ്രമന്ത്രി വീരപ്പമൊയ്‌ലിയുടെ പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പറഞ്ഞുകേട്ടിരുന്നെങ്കിലും ദേശീയ രാഷ്ട്രീയത്തിലാണ് താല്‍പര്യം എന്ന് മൊയ്‌ലി മനസ്സുതുറന്നുകഴിഞ്ഞു.

തര്‍ക്കം തുടരുന്ന സാഹചര്യത്തില്‍ സമവായത്തിനായി കേന്ദ്രമന്ത്രി എ കെ ആന്റണിയുടെ നേതൃത്വത്തിലുള്ള ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ കര്‍ണാടകയിലെത്തും. വെള്ളിയാഴ്ച സംസ്ഥാനത്തെത്തുന്ന ഇവര്‍ നിയമസഭാകക്ഷി യോഗത്തിനുശേഷം പാര്‍ട്ടിയുടെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും. എ കെ ആന്റണിയെ തനിക്ക് വിശ്വാസമാണെന്നും അദ്ദേഹത്തിന്റെ നിലപാട് വസ്തുനിഷ്ഠമായിരിക്കും എന്നും കൂടി പറഞ്ഞ് ഒരു മുഴം മു്‌മ്പേ എറിഞ്ഞ് കാത്തിരിക്കുകയാണ് സിദ്ധരാമയ്യ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+