വന്ദേമാതരം സംഭവം; മാപ്പുപറയില്ലെന്ന് എംപി

എന്നാല്‍ വന്ദേമാതരം ആലാപനത്തിനിടെ ഇറങ്ങിപ്പോയതില്‍ ഖേദപ്രകടനം നടത്താന്‍ തയ്യാറല്ല എന്ന് ഷഫീഖുര്‍ റഹ്മാന്‍ പറഞ്ഞു. താനൊരു മുസ്ലിമാണ്, തനിക്ക് വന്ദേമാതരത്തെ ബഹുമാനിക്കാന്‍ കഴിയില്ല. ദേശീയ ഗാനത്തോട് ആദരവുണ്ടെങ്കിലും വന്ദേമാതരത്തോട് അതില്ല. മറ്റ് മുസ്ലിം എം പി മാര്‍ ഇങ്ങനെ ചെയ്യുന്നുണ്ടോ എന്നത് തനിക്ക വിഷയമല്ലെന്നും ഷഫീഖുര്‍ റഹ്മാന്‍ എം പി കൂട്ടിച്ചേര്‍ത്തു.
ലോക്‌സഭയില്‍ വന്ദേമാതരം ആലാപനത്തിനിടെ എം പിയായ ഷഫീഖുര്‍ റഹ്മാന്‍ ഇറങ്ങിപ്പോയത് കടുത്ത വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. ഷഫീഖുര്‍ റഹ്മാനെ വിമര്‍ശിച്ചുകൊണ്ട് സ്പീക്കര്‍ കടുത്ത ഭാഷയിലാണ് സംസാരിച്ചത്. വന്ദേമാതരം ആലാപനത്തിനിടെ ഒരംഗം ഇറങ്ങിപ്പോയത് ഗൗരവമേറിയ സംഗതിയാണ്. ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെടുമെന്നും സംഭവം ഉണ്ടാകരുതാത്തതാണെന്നും അവര്‍ പറഞ്ഞു.
ബജറ്റ് സമ്മേളനം അവസാനിപ്പിച്ചുകൊണ്ട് ദേശീയ ഗീതമായ വന്ദേമാതരം ആലപിക്കുന്നതിനിടെയാണ് ഷഫീഖുര്‍ റഹ്മാന്‍ ഇറങ്ങിപ്പോയത്. ഉത്തര്‍പ്രദേശിലെ സംഭാല്‍ മണ്ഡലത്തില്‍നിന്നുള്ള ബി എസ് പി എം പിയാണ് ഷഫീഖുര്‍ റഹ്മാന്‍.












Click it and Unblock the Notifications