കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രിക്ക് വധശിക്ഷ; മോഡി സര്‍ക്കാര്‍ സ്വരംമാറ്റി

Google Oneindia Malayalam News

modi
അഹമ്മദാബാദ്: ഗുജറാത്ത് കലാപക്കേസില്‍ പ്രമുഖര്‍ക്ക് വധശിക്ഷ വധശിക്ഷ ആവശ്യപ്പെട്ട് അപ്പീല്‍ നല്‍കാനുള്ള നീക്കത്തില്‍ നിന്നും ഗുജറാത്ത് സര്‍ക്കാര്‍ പിന്നോക്കം പോകുന്നതിന് പിന്നില്‍ ആര്‍ എസ് എസ്? നരോദപാട്യ കൊലക്കേസില്‍ മുന്‍മന്ത്രിയായ മായ കോട്‌നാനിയും ബജ്‌റംഗ്ദള്‍ നേതാവ് ബാബു ബജ്‌റംഗിയും ഉള്‍പ്പെടെ 10 പേര്‍ക്ക് വധശിക്ഷ ആവശ്യപ്പെട്ടുകൊണ്ടുള്ള നിലപാടാണ് സര്‍ക്കാര്‍ മാറ്റിയത്.

ഇത് സംബന്ധിച്ച നിലപാട് തിരുത്തിക്കൊണ്ട് നിയമ വകുപ്പ് നരോദ്യ പാട്യ കൂട്ടക്കൊല കേസിലെ ചീഫ് പ്രോസിക്യൂട്ടര്‍ക്ക് കത്തയച്ചതാണ് പ്രശ്‌നത്തില്‍ ആര്‍ എസ് എസ് ഇടപെടലുണ്ടോ എന്ന സംശയം ബലപ്പെടുത്തുന്നത്.

ഗോധ്രയില്‍ തീവണ്ടി കത്തിച്ചതിന് പിന്നാലെയുണ്ടായ കലാപത്തോടനുബന്ധിച്ച് നരോദ്യ പാട്യയില്‍ നടന്ന കൂട്ടക്കൊലയില്‍ 97 പേരാണ് കൊല്ലപ്പെട്ടത്. മൂന്ന് തവണ നരോദ്യയിലെ എം എല്‍ എയായിരുന്ന മായ കോട്‌നാനിക്ക് 28 വര്‍ഷം തടവാണ് കോടതി വിധിച്ചിരുന്നത്. ബാബു ബജ്‌റംഗിക്ക് കേസില്‍ മരണം വരെ തടവുശിക്ഷയും കോടതി വിധിച്ചിരുന്നു.

എന്നാല്‍ ഈ രണ്ട് പ്രമുഖരടക്കം 10 പേര്‍ക്ക് വധശിക്ഷ നല്‍കണം എന്നാവശ്യപ്പെട്ട് അപ്പീല്‍ നല്‍കാനായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. ഈ നീക്കം പൊടുന്നനെ മാറിമറിയാനുണ്ടായ കാരണമാണ് വിഷയത്തില്‍ പുറമേനിന്നുള്ള ഇടപെടുകളുണ്ടോ എന്ന സംശയത്തിലേക്ക് വിരല്‍ ചൂണ്ടുന്നത്.

English summary
Gujarat government kept on hold its decision to seek death penalty for former minister Maya Kodnani, Babu Bajrangi in the 2002 NarodaPatia riots case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X