കുടുംബത്തിലെ 4പേര്‍ കൊലചെയ്യപ്പെട്ട നിലയില്‍

കൊലചെയ്യപ്പെട്ട ദമ്പതികളുടെ മൂത്ത പുത്രനാണ് ആദ്യം സംഭവസ്ഥലത്തെത്തിയത്. എന്‍ജിനീയറിങിന് പഠിക്കുന്ന സുമാന്‍ വേനലവധിക്ക് വീട്ടില്‍ വന്നതായിരുന്നു. വീട്ടിനകത്ത് ഫാനും ലൈറ്റുമെല്ലും പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും മുന്‍ വാതില്‍ അടഞ്ഞു കിടന്നിരുന്നു. സംശയം തോന്നിയ സുമാന്‍ ജനലിനുള്ളിലൂടെ അകത്തേക്ക് നോക്കിയപ്പോഴാണ് ഭീകരാവസ്ഥ കണ്ടത്. സുമാന്റെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ വിവരം പോലീസില്‍ അറിയിച്ചു.
സംഭവസ്ഥലത്തെത്തിയ പൊലീസ് അര്‍ദ്ധരാത്രിയോടെ തുടര്‍ നടപടികള്‍ സ്വീകരിച്ചു. കൊലയാളികളുടെ ഉദ്യേശം പകതീര്‍ക്കല്‍ ആവാം എന്ന് പോലീസ് പറയുന്നു. സംഭവത്തെകുറിച്ചും കൊലയാളികളെ കുറിച്ചു കൂടുതല്‍ അറിയാന്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടേണ്ടതുണ്ടെന്ന പൊലീസ് പറഞ്ഞു. ഈ ഭീകരാവസ്ഥയ്ക്ക് സാക്ഷികളായ ഗ്രമവാസികളില്‍ നിന്ന് പേടി വിട്ടുപോയിട്ടില്ലെന്ന് പ്രാദേശിക പഞ്ചായത്ത് മെമ്പര്‍ രാജ് ദത്ത പറഞ്ഞു












Click it and Unblock the Notifications