കലാഭവന്‍ മണിയെ വനപാലകര്‍ ജാതിപ്പേര് വിളിച്ചു

പ്രകോപനമില്ലാതെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മണിയെ അപമാനിക്കുകയായിരുന്നത്രെ. മദ്യലഹരിയിലായിരുന്ന വനപാലകര്‍ മണിയെ ചീത്ത വിളിക്കുകയും സുഹൃത്തിന്റെ ഭാര്യയെ അപമാനിക്കുകയുമായിരുന്നു. ഇത് തടയാന്‍ ശ്രമിച്ചാണത്രേ മണി കേസില്‍ പെട്ടത്. ദേഷ്യം വന്ന വനപാലകര്‍ മണിയെ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു.
വാഹന പരിശോധനയ്ക്കിടെ കലാഭവന്‍ മണി തങ്ങളെ മര്‍ദ്ദിച്ചു എന്ന് മൂന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരാണ് ആദ്യം പരാതി നല്‍കിയത്. വനം വകുപ്പിലെ സി എന്‍ രവീന്ദ്രനും വി സി രമേശനും ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു. ചാലക്കുടിയിലെ സ്വകാര്യാശുപത്രിയില്‍ മണിയും ചികിത്സയിലായിരുന്നു.
വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പരാതിയെത്തുടര്‍ന്ന് മണിക്കെതിരെ അതിരപ്പിള്ളി പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാനാണ് പോലീസ് ശ്രമിക്കുന്നത് എന്നാണ് മണിയുടെ ആരോപണം. പോലീസുകാരുടെ വിശദീകരണം കിട്ടുന്നതുവരെ മണിയുടെ കേസ് കോടതി നീട്ടിവെച്ചു.












Click it and Unblock the Notifications