കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇരയുടെ സ്വഭാവദൂഷ്യം പ്രതിക്ക് ന്യായീകരണമല്ല: കോടതി

  • By Aswathi
Google Oneindia Malayalam News

Supreme Court
ദില്ലി: ബലാത്സംഗത്തിന് ഇരയാവുന്ന സ്ത്രീകള്‍ക്ക് മറ്റ് നിരവധി ലൈംഗിക പങ്കാളികളുണ്ടെന്നത് പ്രതിക്ക് നീചകൃത്യം ചെയ്യുന്നതിനുള്ള ന്യായീകരണമല്ലെന്ന് സുപ്രീം കോടതി. പീഡനത്തിനിരയായ സ്ത്രീയുടെ ലൈംഗിക ജീവിതം കുത്തഴിഞ്ഞതിനാല്‍ തനിക്കുള്ള ശിക്ഷയില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് ബലാത്സംഗ കേസിലെ പ്രതി സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജി പരിഗണിക്കവെയാണ് പീഡന കേസുകളില്‍ സ്ത്രീയുടെ സ്വഭാവദൂഷ്യം അപ്രസക്തമാണെന്ന് കോടതി വ്യക്തമാക്കിയത്.

പീഡനത്തിനിരയാവുന്ന സ്ത്രീയുടെ കന്യകാത്വം മുമ്പ് നഷ്ടപ്പെട്ടതാണെന്നത് ആര്‍ക്കും അവരെ ബലാത്സംഗം ചെയ്യുന്നതിനുള്ള ന്യായീകരണമല്ലെന്നും പ്രതിയെയാണ് വിചാരണ ചെയ്യുന്നതെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ബിഎസ് ചൗഹാന്‍, എഫ്എംഐ കലീഫുള്ള എന്നിവരടങ്ങുന്ന ബഞ്ചാണ് കേസ് പരിഗണിച്ചത്. സ്ത്രീ എല്ലവര്‍ക്കും ഉപയോഗിക്കാവുന്ന വസ്തുവോ ഇരയോ അല്ലാത്തതു കൊണ്ടു തന്നെ ചാരിത്ര്യം നഷ്ടമായ സ്ത്രീക്കും ഒരാളോടോ എല്ലാവരോടുമോ താന്‍ ലൈംഗിക ബന്ധത്തിന് തയ്യാറല്ലെന്ന് പറയാനുള്ള അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി.

ബലാത്സംഗം പോലുള്ള നീചകൃത്യങ്ങള്‍ ഒരു സ്ത്രീക്കെതിരെ മാത്രമല്ല സമൂഹത്തിന് എതിരെ തന്നെയുള്ള കുറ്റ കൃത്യമാണെന്ന് കോടതി വിലയിരുത്തി. അതിനാല്‍ ഇത്തരം കേസുകള്‍ കോടതിയില്‍ ദൃഢമായും കര്‍ശനമായും നേരിടും എന്നും സുപ്രീം കോടതി കേസ് പരിഗണിച്ചു കൊണ്ട് പറഞ്ഞു.

English summary
Supreme Court said victim's history or life style is not exemption in rape case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X