Get Updates
Get notified of breaking news, exclusive insights, and must-see stories!

ചൈനീസ് പ്രധാനമന്ത്രി ഞായറാഴ്ചയെത്തും

ദില്ലി: മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ചൈനീസ് പ്രധാനമന്ത്രി ലീ കെക്വിയാങ് ഞായറാഴ്ച ഇന്ത്യയിലെത്തും. ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തി തര്‍ക്കം ശക്തമായ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ സന്ദര്‍ശനത്തിന് ഏറെ രാഷ്ട്രീയപ്രാധാന്യം കല്‍പ്പിക്കുന്നുണ്ട്.

പാകിസ്താനുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്ന ചൈന ഇന്ത്യയോട് പല കാര്യങ്ങളിലും ശത്രുതാപരമായ നിലപാടാണ് സ്വീകരിക്കാറുള്ളത്. ഇരുരാജ്യങ്ങളും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കാനും വാണിജ്യബന്ധം മെച്ചപ്പെടുത്താനുമുള്ള സുവര്‍ണാവസരമായാണ് കെക്വിയാങിന്റെ സന്ദര്‍ശനത്തെ കാണുന്നത്.

പുതിയ പ്രധാനമന്ത്രിയായി ലി കെക്വിയാങിന്റെ പേര് പ്രഖ്യാപിക്കുന്നു

പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി വെന്‍ ജിയാബോ(ഇടത്)യും ലി കെക്വിയോങും

ചൈനയിലെത്തിയ ഇന്ത്യന്‍ വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് ലി കെക്വിയോങിനൊപ്പം

ബെയ്ജിങിലെത്തിയ ഇന്ത്യന്‍ സംഘത്തിനൊപ്പം

ബെയ്ജിങിലെത്തിയ ഇന്ത്യന്‍ സംഘത്തെ ലി കെക്വിയാങ് പരിചയപ്പെടുന്നു

പ്രധാനമന്ത്രിയായി ചുമതലയേറ്റതിനു ശേഷം ലീ കെക്വിയാങ് നടത്തുന്ന ആദ്യ വിദേശസന്ദര്‍ശനമാണിതെന്ന പ്രത്യേകതയുണ്ട്. ഞായറാഴ്ച 3.20ഓടെ ദില്ലിയിലെത്തുന്ന ചൈനീസ് പ്രധാനമന്ത്രിയ്ക്ക് തിങ്കളാഴ്ച രാവിലെ രാഷ്ട്രപതി ഭവനില്‍ ഔദ്യോഗികമായ സ്വീകരണം നല്‍കും.

ആദ്യം വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദുമായും തുടര്‍ന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങുമായി ചര്‍ച്ച നടത്തും. ഇരു നേതാക്കളും ധാരണയിലെത്തുകയാണെങ്കില്‍ തന്ത്രപ്രധാനമായ ഒട്ടേറെ കരാറുകളില്‍ ഒപ്പിടാന്‍ സാധ്യതയുണ്ട്. 22നു രാവിലെ കെക്വിയാങ് പാകിസ്താനിലേക്ക് പോകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+