കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാംഗ്ളൂരില്‍ 2ആഴ്ച കൂടി മാത്രമേ കുടിവെള്ളം ലഭിക്കൂ

  • By Meera Balan
Google Oneindia Malayalam News

ബാംഗ്ളൂര്‍: ബാംഗ്ളൂര്‍ നഗരത്തില്‍ ഇനി കുടിവെള്ളം ഉണ്ടാവുക വെറും രണ്ട് ആഴ്ചകള്‍ കൂടി മാത്രം. അത് കഴിഞ്ഞാല്‍ നഗരം കടുത്ത കുടിവെള്ള ക്ഷാമത്തിലേക്ക് പോകും. മുന്‍സിപ്പാലിറ്റി ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്. നിലവിലെ സാഹചര്യത്തില്‍ വെറും 15 മുതല്‍ 18 ദിവസത്തേക്ക് മാത്രമുള്ള വെള്ളം മാത്രമാണ് ബാംഗ്ളൂര്‍ നഗരത്തില്‍ അവശേഷിക്കുന്നത്.മൈസൂരിലേയും സ്ഥിതി വ്യത്യസ്തമല്ല.

രാജാജിനഗറിലും കടുത്ത കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നതായാണ് റിപ്പോര്‍ട്ട്. മാസത്തില്‍ ആറ് തവണയിലധികം കുടിവെള്ള ടാങ്കറുകളില്‍ നിന്നും ജലം പണം കൊടുത്ത് വാങ്ങേണ്ട അവസ്ഥയാണ് ഇവിടെയുള്ളത്.

'എല്ലാവരും പറയുന്നു ആഹാരവും പാര്‍പ്പിടവും വസ്ത്രവുമാണ് ഏറ്റവും പ്രധാനപ്പെട്ട ആവശ്യങ്ങളെന്ന് എന്നാല്‍ കുടിവെള്ളത്തിന്റെ കാര്യം എല്ലാവരും മറന്ന് പോകുന്നു. ഇപ്പോള്‍ വെള്ളം കിട്ടാറേയില്ല ഇനി അങ്ങോട്ട് എന്താകുമെന്നും അറിയില്ല', കുടുത്ത ജലദൗര്‍ലഭ്യം അനുഭവപ്പെടുന്ന രാജാജി നഗറിലെ വീട്ടമ്മയായ ഹിരാല്‍ ദിലയുടെ വാക്കുകളാണിവ.

നഗരത്തിലെ പ്രധാന ജല ഉറവിടമായ കൃഷ്ണരാജ സാഗറില്‍ ജലനിരപ്പ് 65 അടിയെക്കാളും താഴെയാണ്. കുടിവെള്ളത്തിനായി മറ്റൊരു ശ്രോതസ് എളുപ്പത്തില്‍ കണ്ടെത്താനാകാത്തതിന്റെ നിരാശയിലും ആശങ്കയിലുമാണ് ജല അതോറിറ്റി.

കാവേരി നദി കഴിഞ്ഞാല്‍ നഗരത്തിന് ആശ്രയിക്കാവുന്ന മറ്റൊരു സ്രോതസ് ആണ് ഹള്ളി റിസര്‍വോയര്‍ എന്നാല്‍ ജല ദൗര്‍ലഭ്യവും മഴയുടെ കുറവും ഈ ജല സ്രോതസ്സുകളുടെ നില പരുങ്ങലിലാക്കി.

മൈസൂരിലേയും ബാംഗ്ളൂരിലേയും ജലക്ഷാമം പരിഹരിക്കുന്നതിനായി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയതായി മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. സര്‍ക്കാരിനേയും ജല അതോറിറ്റിയേയും ഒരു പോലെ പ്രതിസന്ധിയിലാക്കുന്ന ഒന്നായി ജലക്ഷാമം മാറിക്കഴിഞ്ഞു. മണ്‍സൂണ്‍ മഴയുടെ ലഭ്യതമാത്രമായിരിക്കും ഇനി ജലക്ഷാമം പരിഹരിക്കാനുള്ള മാര്‍ഗം എന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

English summary
Bangalore is fearing an acute water shortage in days to come. Municipal officials have warned that the city has water only for the next 15 to 18 days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X