കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്രമോഫീസ് ആക്രമിച്ച് 3 പേരെ കൊന്നു

  • By Meera Balan
Google Oneindia Malayalam News

അഗര്‍ത്തല: ത്രിപുരയിലെ അഗര്‍ത്തലയില്‍ പ്രാദേശിക പത്രത്തിന്റെ ഓഫീസില്‍ അതിക്രമിച്ച് കടന്ന അജ്ഞാതര്‍ മൂന്ന് ജീവനക്കാരെ വെട്ടിക്കൊന്നു. 2013 മെയ് 19 ന് വൈകിട്ടോടെയാണ് നാല് പേരടങ്ങുന്ന സംഘം പത്രമോഫീസില്‍ എത്തുന്നത്. ദൈനിക് ഗണദൂത് എന്ന പത്രമോഫീസിലാണ് അജ്ഞാത സംഘം എത്തുന്നത്.

ഓഫീസില്‍ എത്തിയ ഇവര്‍ ജീവനക്കാരോട് പത്രത്തിന്റെ എഡിറ്ററായ സുശില്‍ ചൗധരിയെ കാണണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ അദ്ദേഹത്തെ കാണണമെങ്കില്‍ നിങ്ങള്‍ ആരാണെന്ന് വെളിപ്പെടുത്തണമെന്ന് ജീവനക്കാര്‍ നാല്‍വര്‍ സംഘത്തിനോട് പറഞ്ഞു. എന്നാല്‍ ഉടന്‍ തന്നെ ഇവര്‍ ഒളിപ്പിച്ച് വച്ചിരുന്ന മാരക ആയുധങ്ങളെടുത്ത് ജീവനക്കാരെ ആക്രമിക്കുകയായിരുന്നു.

മാനേജരായ രഞ്ജിത്ത് ചൗധരി, പ്രൂഫ് റീഡര്‍ സുജിത്ത് ഭട്ടാചര്‍ജി , ഡ്രൈവര്‍ ബല്‍റാം ഘോഷ് എന്നിവരാണ് അജ്ഞാതരുടെ ആക്രമണത്തിനിരയായത്. ഇവരെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും യാത്രാ മധ്യേ മൂവരും മരിയ്ക്കുകയായിരുന്നു. മൃതദേഹങ്ങള്‍ അഗര്‍ത്തല സര്‍ക്കാര്‍ മെഡിക്കല്‍ കൊളെജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

പത്രം നല്‍കുന്ന വാര്‍ത്തകളില്‍ ശക്തമായ എതിര്‍പ്പുള്ള ഒരു സംഘം ആളുകളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. ആക്രമണം ആരംഭിച്ച ഉടന്‍ തന്നെ ജീവനക്കാര്‍ സുരക്ഷാ അലാം പ്രവര്‍ത്തിപ്പിച്ചു.എന്നാല്‍ നാല് മിനുട്ടിനകം തന്നെ ആക്രമികള്‍ മൂന്ന് പേരെയും വകവരുത്തുകയായിരുന്നു.

ത്രിപുരയില്‍ ആദ്യമായാണ് പത്രമോഫീസിന് നേരെ ആക്രമണം നടക്കുന്നത്. ഇതില്‍ പ്രതിഷേധിച്ച് അഗര്‍ത്തലയില്‍ 12 മണിക്കൂര്‍ ബന്ദിന് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്.

English summary
Three employees of a local daily were stabbed to death by unidentified men in Agartala's posh Ujjayanta Palace Complex area on Sunday afternoon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X